കായികം

സൗദി അറേബ്യ ഖത്തര്‍ ലോകകപ്പ് കളിക്കും

ദോഹ; ജപ്പാനും, സൗദി അറേബ്യയും ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിന് യോഗ്യത നേടി. ആതിഥേയരായ ഖത്തറിന് പുറമെ ഇതോടെ നാലു ടീമുകള്‍ കൂടി ലോകകപ്പില്‍ ഇടം പിടിച്ചു. ഗ്രൂപ്പില്‍ ഒന്നാമതായി ദക്ഷിണ കൊറിയയും, രണ്ടാമതായി ഇറാനും നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ജപ്പാന്‍ ഓസ്‌ട്രേലിയെ രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ടിക്കറ്റ് ഉറപ്പാക്കിയത്. ഗ്രൂപ്പ് എയില്‍ നിന്നും ജപ്പാനുപുറമെ രണ്ടാം സ്ഥാനക്കാരായ സൗദിയാണ് ഇപ്പോള്‍ യോഗ്യത നേടിയരിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയ പ്ലേ ഓഫില്‍ കളിക്കണം. […]

കാളികാവ് ഗ്യാലറി തകര്‍ന്ന സംഭവം; പോലീസ് സംഘാടകര്‍ക്കെതിരെ കേസെടുത്തു

നിലമ്പൂര്‍; കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ കാളികാവ് പോലീസ് കേസെടുത്തു. ടൂര്‍ണ്ണെമെന്റ് കമ്മറ്റിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്താണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ശനിയാഴ്ച രാത്രി ഒമ്പതേകാല്‍ മണിയോടെയാണ് കളി തൂടങ്ങാനിരിക്കെ അപകടമുണ്ടായത്. ഗ്രൗണ്ടിന്റെ ഒരു ഭാഗത്തെ മുളയും കവുങ്ങും കൊണ്ട് കെട്ടിയ താല്‍ക്കാലിക ഗ്യാലറി ആളുകള്‍ നിറഞ്ഞുനില്‍ക്കി നിലംപൊത്തിയത്. ഗ്യാലറിയില്‍ സ്ഥാപിച്ച ഫഌഡ്‌ലിറ്റ് അടക്കം തകര്‍ന്നുവീഴുകയായിരുന്നു. അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത് ഇതില്‍ പതിനഞ്ചോളം പേര്‍ക്ക് സാരമായി പരിക്കേറ്റു. ഫൈനല്‍ മത്സരമായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. ആറായിരം പേര്‍ക്ക്

മലപ്പുറം കാളികാവില്‍ സെവന്‍സ് ഗ്യാലറി തകര്‍ന്ന 15ഓളം പേര്‍ക്ക് സാരമായ പരിക്ക്

നിലമ്പൂര്‍; മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് കളികാണാനെത്തിയ നിരവധി പേര്‍ക്ക് പരിക്ക്. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മറ്റ് പരിക്കേറ്റവരെ കാളികാവ്, നിലമ്പൂര്‍ ഭാഗത്തെ ആശുപത്രികളിലേക്കും മാറ്റി. അപകടത്തില്‍ കുട്ടികള്‍ക്കടക്കം പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് ഫൈനല്‍ മത്സരം നടക്കേണ്ടിയിരിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഒമ്പതേകാല്‍ മണിയോടെയാണ് അപകടമുണ്ടായത്. കളിക്കളത്തിന്റെ കിഴക്ക് വശത്തെ

ഹീറോസ്…. മസ്തകമുയര്‍ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സെമിഫൈനലിലെ രണ്ടാം പാദത്തില്‍ അവസ്മരണീയ സമനില കരസ്ഥമാക്കി ഹീറോ ഐഎസ്എല്‍ ഫൈനലിലേക്ക്. ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരള കൊമ്പന്‍മാര്‍ ഫൈനലിലെത്തുന്നത്. ആദ്യപകുതിയിലെ പതിനെട്ടാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്‌സിന്റെ ഇടതുവശത്ത് പുറത്ത് നിന്നും അഡ്രിയാന്‍ ലൂണ തൊടുത്തുവിട്ട അതിമനോഹരമായ കിക്ക് സെക്കന്റ് പോസ്റ്റിലേക്ക് പറന്നിറങ്ങിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാംപാദത്തിലും ലീഡ് നേടി . എന്നാല്‍ രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ജംഷഡ്പൂരിന്റെ പ്രണോയ് ഹാല്‍ദര്‍ സമനില ഗോള്‍ നേടി തിരിച്ചടിച്ചു. ആദ്യപാദമത്സരത്തില്‍

error: Content is protected !!
Scroll to Top