പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം നിരോധിച്ചതായി ഒമാൻ പരിസ്ഥിതി അതോറിറ്റി
Oman Environment Authority bans use of plastic bottles
Oman Environment Authority bans use of plastic bottles
School bus services in the UAE will resume from tomorrow, Global Village is ready to welcome visitors
ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി വീഡിയോ കോളുകൾ വഴി നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. കെട്ടിച്ചമച്ച നിയമനടപടികളുമായാണ് ഇത്തരം തട്ടിപ്പുകാർ ഇരകളെ ഭീഷണിപ്പെടുത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥരായും സർക്കാർ ജീവനക്കാരായും വേഷമിട്ടാണ് തട്ടിപ്പുകാർ ഇടപെടുന്നത്. പൊലീസിനെയോ സർക്കാർ ഏജൻസികളെയോ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കാനും ജാഗ്രത പാലിക്കാനും ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നത് പങ്കിട്ട ഉത്തരവാദിത്വമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
അബുദാബി:സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയായ നവവധുവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിന്‍(23) ആണ് മരിച്ചത്. ഭാര്‍ത്താവിനൊപ്പം ദമാമില്‍ നിന്നും റിയാദിലേക്ക് പോകുന്നതിനിടയിലാണ് ഉമ്മുല്‍ അറാറില്‍ വെച്ച് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട കാര്‍ മറിയുകയായിരുന്നു. ഹിദ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. യാസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ച മുമ്പാണ് ഹിദയും യാസീനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. റിയാദിലുള്ള മാതാപിതാക്കളെ കാണാന്‍ പോവുകയായിരുന്നു ഹിദയും ഭര്‍ത്താവും.
റിയാദ്:റിയാദില്‍ മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു. മലപ്പുറം വേങ്ങര നെടുമ്പറമ്പ് സ്വദേശി കാങ്കട കടവന്‍ വീട്ടില്‍ ഇസ്മായില്‍(51) ആണ് മരിച്ചത്. അസീസിയ്യയിലെ ഇദേഹം താമസിക്കുന്ന ഫ്‌ളാറ്റിലെ മലിനജല പൈപ്പിലെ തടസം നീക്കാന്‍ ആസിഡ് ഒഴിച്ചിരുന്നു. ഇക്കാര്യം അറിയാതെ ഇദേഹം വാഷ് റൂമില്‍ പോയപ്പോള്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ:നസീറ. മക്കള്‍:ഫാത്തിമ ഹന, ഹനീന്‍ മുഹമ്മഗ്, ഹൈസ ഹാസിം, ഹെന്‍സ അസ്രിന്‍. മൃതദേഹം റിയാദില്‍ ഖബറടക്കും.