Section

malabari-logo-mobile

യുഎഇയില്‍ കനത്ത മഴ; ആലിപ്പഴം വീണ് കാറുകളുടെ ചില്ലും, മേല്‍ക്കൂരകളും തകര്‍ന്നു

HIGHLIGHTS : Heavy rain in UAE; The windows and roofs of the cars were broken due to the hailstorm

ദുബായ്: യുഎഇയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കനത്ത മഴയിലും ആലിപ്പഴവര്‍ഷത്തിലും വ്യാപക നാശനഷ്ടങ്ങള്‍. പുലര്‍ച്ചെ മൂന്നരയോടെയാണ് മഴ തുടങ്ങിയത്. ദുബായ്, അബുദാബി എമിറേറ്റുകളില്‍ അഞ്ച് മണിവരെ മഴ തുടര്‍ന്നു. അല്‍ഐനില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിന് കാറുകളുടെ ചില്ലുകള്‍ ആലിപ്പഴം വീണ് തകര്‍ന്നു. ഇത്രയും വലിയ തോതിലുള്ള ആലിപ്പഴവര്‍ഷം ആദ്യമായാണ് അല്‍ഐനില്‍ ഉണ്ടാകുന്നത്. ആസ്ബറ്റോസ് മേല്‍കൂരകളുള്ള വില്ലകള്‍ വ്യാപകമായി തകര്‍ന്നു. ചില വില്ലകളില്‍ അലങ്കരിച്ച പ്ലൈവുഡുകളുടെ മേല്‍കൂരയാണ്. ഇത് മഴയിലും ഐസ് വീഴ്ചയിലും താഴേക്ക് പതിച്ചു.

മഴയുടെ ശക്തി 11 മണിയോടെ കുറഞ്ഞു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് കനത്ത മഴ അനുഭവപ്പെട്ടത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!