പീച്ചി ഡാമില്‍ കുളിക്കാനിറങ്ങിയ താനൂര്‍ സ്വദേശിയെ കാണാതായി

തൃശ്ശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ താനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായി. താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് യഹിയ (25)യെ ആണു കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. കോളജില്‍ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കള്‍ക്കൊപ്പം വൈകിട്ട് റിസര്‍വോയറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

യഹിയ മുങ്ങിയ ഉടന്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും രാത്രി തിരച്ചില്‍ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചര്‍മാരും മത്സ്യബന്ധന തൊഴിലാളികളും സ്‌കൂബ ടീമും നാടുകാരും തിരച്ചിലില്‍ പങ്കെടുത്തു. രാത്രി 10.45 ന് തിരച്ചില്‍ നിര്‍ത്തി. പുലര്‍ച്ചെ വീണ്ടും തുടരും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top