പ്രാദേശികം

ഫിഫ വേള്‍ഡ് കപ്പ് 2026 പ്രവചന മത്സരം; വിജയികള്‍ക്ക് 25,000 രൂപ വരെ സമ്മാനങ്ങള്‍

മലപ്പുറം:ഫിഫ വേള്‍ഡ് കപ്പ് 2026-ന്റെ ആവേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ശുചിത്വ സന്ദേശം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുമായി സംസ്ഥാന ശുചിത്വ മിഷന്‍ ഫിഫ വേള്‍ഡ് കപ്പ് 2026 പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ലോകകപ്പ് ജേതാവിനെ കൃത്യമായിപ്രവചിക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 25,000 രൂപയുടെ ഒന്നാം സമ്മാനവും, ശരിയായ പ്രവചനം നടത്തുന്ന ഓരോ ജില്ലയില്‍ നിന്നുമായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം 5,000 രൂപയുടെ പ്രോത്സാഹന സമ്മാനവും നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സംസ്ഥാന ശുചിത്വ മിഷന്റെയും നിങ്ങളുടെ ജില്ലകളുടെയും ഫേസ്ബുക്ക് അല്ലെങ്കില്‍

പരപ്പനങ്ങാടി-ചെട്ടിപ്പടി-കോഴിക്കോട് റൂട്ടില്‍ ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന് സി.പി.ഐ. പരാതി നല്‍കി

പരപ്പനങ്ങാടി: പരപ്പനങ്ങാടി-ചെട്ടിപ്പടി-കോഴിക്കോട് റൂട്ടില്‍ ബസ് യാത്രയ്ക്കായി കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സന് പരാതി നല്‍കി. പരപ്പനങ്ങാടിയില്‍ നിന്ന് ചെട്ടിപ്പടി, കോഴിക്കോട് ഭാഗങ്ങളിലേക്ക് പഠനാവശ്യങ്ങള്‍ക്കായി ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബസ് കാത്തിരിക്കാന്‍ സുരക്ഷിതമായ കാത്തിരിപ്പ് കേന്ദ്രമോ മഴയും വെയിലും ഏല്‍ക്കാത്ത ഷെല്‍ട്ടറോ ഇരിപ്പിടമോ കുടിവെള്ളമോ ശുചിമുറി സൗകര്യമോ ഇല്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം കുട്ടികള്‍ കടത്തിണ്ണകളിലും

രാജ്യാതിര്‍ത്തികള്‍ കടന്ന് പട്ടംപറത്തല്‍ മത്സരങ്ങളില്‍ ആവേശ കാഴ്ചയായി തിരൂരിലെ ദമ്പതികള്‍

കാണികളെ ആവേശത്തിലാഴ്ത്തി പാറി പറക്കുന്ന പട്ടങ്ങള്‍ക്കു താഴെ നൂലറ്റവുമായി മലപ്പുറം തിരൂര്‍ സ്വദേശികളായ ദമ്പതികള്‍. തിരൂര്‍ സ്വദേശികളായ ഷാഹിര്‍ മണ്ണിങ്ങലും ഭാര്യ ഷെറിന്‍ അലിയുമാണ് പട്ടം പറത്തലുമായി രാജ്യാതിര്‍ത്തികള്‍ താണ്ടുന്നത്. . തിരൂരിലെ കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ കടലാസു പട്ടം പറത്തുന്ന കുട്ടിക്കാലത്തെ ഓര്‍മ്മകളുമായാണ് ഷാഹിര്‍ പട്ടം പറത്തല്‍ ജീവിതത്തിന്റെ ഭാഗമാക്കിയത്. ഭര്‍ത്താവിന്റെ ഈ അഭിനിവേശത്തിന് ആദ്യം പിന്തുണയുമായി എത്തിയ ഷെറിന്‍ അലിയും തുടര്‍ന്ന് അന്താരാഷ്ട്ര പട്ടംപറത്തല്‍ മത്സര ആവേശ കാഴ്ചയില്‍ പങ്കാളികളായി 2007 ല്‍ മലേഷ്യയില്‍

error: Content is protected !!
Scroll to Top