പരപ്പനങ്ങാടി ചിറമംഗലം റെയിൽവേ ഗേറ്റ് ബുധനാഴ്ച മുതൽ അടച്ചിടും

പരപ്പനങ്ങാടി : ചെറമംഗലം മേൽപ്പാലം നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെറമംഗലം റെയിൽവേ ഗേറ്റ് മെയ് ആറ് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും.

ബുധനാഴ്ച രാവിലെ 10 മണി മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഗേറ്റ് പൂർണ്ണമായും അടയ്ക്കുന്നത്.

പണി പൂർത്തിയാകുന്നത് വരെ ഗതാഗതം അനുവദിക്കില്ലെന്നും പൊതുജനങ്ങൾ മറ്റു സമാന്തര പാതകൾ ഉപയോഗിക്കണ മെന്നും അധികൃതർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top