ടാർ സൂക്ഷിച്ച ഷെഡ്ഡിൽ വൻ തീപിടിത്തം; ഒരാൾക്ക് പൊള്ളലേറ്റു

പെരിന്തൽമണ്ണ : വലമ്പൂർ പുളിക്കൽ പറമ്പിൽ ടാർ സൂക്ഷിച്ച ഷെഡ്ഡിൽ വൻ അഗ്നിബാധ. ഷെഡ്ഡിന് സമീപമുണ്ടായിരുന്ന മിനി ലോറി മാറ്റിയിടാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് പൊള്ളലേറ്റു. ഇയാളെ പെരിന്തൽ മണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡ് ടാർ ചെയ്യുന്നതിനുള്ള ഫർണസ് ഓയിലാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്.

ശനി വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തം. വലമ്പൂർ തെറ്റാലിൽ ആസിഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷെഡ്ഡ്. ആസിഫിന്റെ സഹോദരൻ ഹാരിസിനാണ് പൊള്ളലേറ്റത്. ഏഴോളം ബാരലിലായി സൂക്ഷിച്ച 1500 ലിറ്റർ ഫർണസ് ഓയിലാണ് കത്തിയമർന്നത്. ടാറില്ലാത്ത 300ഓളം ബാരലുകൾ സ്ഥലത്ത് സൂക്ഷിച്ചിരുന്നു. ഇതിലേക്കും തീ പടർന്നു. ടാറില്ലത്ത ബാരലുകൾ കത്തിയതിൽ ചെറിയതോതിൽ പൊട്ടിത്തെറിയും നടന്നു. ഷെഡ്ഡിന് സമീപത്തുണ്ടായിരുന്ന മിനി ലോറിക്കും തീപിടിച്ചു.

ഷെഡിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ പൂർണമായും കത്തിനശിച്ചു. വിവരമറിഞ് പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫർണസ് ഓയിൽ കത്തിയതിൽ ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി നാസർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അബ്ദുൽ ജലിൽ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ സുജിത്, വി വി രാമദാസ്, നിധിൻ, ടി എ നസീർ, പ്രശാന്ത്, ഹോം ഗാർഡുമാരായ സുബ്രഹ്മണ്യൻ, ജയപ്രസാദ്, പി മുരളി എന്നിവരടങ്ങുന്ന സംഘം രണ്ട് മണിക്കൂർ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top