malabarinews.com https://malabarinews.com പ്രാദേശിക മനസ്സിന്റെ മാധ്യമ ജാഗ്രത Thu, 09 Jul 2020 13:37:50 +0000 en-US hourly 1 https://wordpress.org/?v=5.4.2 https://malabarinews.com/wp-content/uploads/2017/09/cropped-malabari-32x32.jpg malabarinews.com https://malabarinews.com 32 32 വള്ളിക്കുന്നിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ https://malabarinews.com/news/vallikkunnu-new-building-govt-school/ https://malabarinews.com/news/vallikkunnu-new-building-govt-school/#respond Thu, 09 Jul 2020 13:37:50 +0000 https://malabarinews.com/?post_type=news&p=87718 അരിയല്ലൂര്‍ ഗവ:യു.പി. സ്‌കൂളിലും വള്ളിക്കുന്ന് മുണ്ടിയങ്കാവ് ഗവ: എല്‍.പി സ്‌കൂളിലും ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി സഹായത്തോടെ അനുവദിച്ച 1.85 കോടി രൂപ വിനിയോഗിച്ചാണ് അരിയല്ലൂര്‍ ഗവ:യു.പി. സ്‌കൂളില്‍ പുതിയ കെട്ടിടം പണിയുന്നത്. വള്ളിക്കുന്ന് മുണ്ടിയങ്കാവ് ഗവ: എല്‍.പി. സ്‌കൂളില്‍   60.27 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടവും നിര്‍മിക്കും. തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാകും കെട്ടിട നിര്‍മ്മാണം. നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. ഫിഷറീസ് … ]]>

അരിയല്ലൂര്‍ ഗവ:യു.പി. സ്‌കൂളിലും വള്ളിക്കുന്ന് മുണ്ടിയങ്കാവ് ഗവ: എല്‍.പി സ്‌കൂളിലും ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി സഹായത്തോടെ അനുവദിച്ച 1.85 കോടി രൂപ വിനിയോഗിച്ചാണ് അരിയല്ലൂര്‍ ഗവ:യു.പി. സ്‌കൂളില്‍ പുതിയ കെട്ടിടം പണിയുന്നത്.
വള്ളിക്കുന്ന് മുണ്ടിയങ്കാവ് ഗവ: എല്‍.പി. സ്‌കൂളില്‍   60.27 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടവും നിര്‍മിക്കും. തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാകും കെട്ടിട നിര്‍മ്മാണം. നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം. എല്‍.എ ഉപാധ്യക്ഷനായി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ കലാം, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഇ.ദാസന്‍, നിസാര്‍ കുന്നുമ്മല്‍, പഞ്ചായത്തംഗം അനീഷ് വലിയാട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

]]>
https://malabarinews.com/news/vallikkunnu-new-building-govt-school/feed/ 0
പൊന്നാനിയില്‍ കടുത്ത നിയന്ത്രണം: മത്സ്യ, മാംസവില്‍പ്പന കേന്ദ്രങ്ങളും, ടര്‍ഫ് ഗ്രൗണ്ടുകളും അടച്ചിടും https://malabarinews.com/news/ponnani-strict-restriction/ https://malabarinews.com/news/ponnani-strict-restriction/#respond Thu, 09 Jul 2020 13:08:43 +0000 https://malabarinews.com/?post_type=news&p=87717 മലപ്പുറം ; സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുതലായ പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കേ ഒത്തു കൂടാന്‍ അനുമതിയുള്ളൂ. പാല്‍, പത്രം, മീഡിയ, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് … ]]>

മലപ്പുറം ; സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുതലായ പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കേ ഒത്തു കൂടാന്‍ അനുമതിയുള്ളൂ. പാല്‍, പത്രം, മീഡിയ, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

ഹൈവേയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ സമയം ഈ പ്രദേശ പരിധിയില്‍ ഉണ്ടാവാന്‍ പാടുള്ളതല്ല. അവശ്യവസ്തുക്കള്‍ കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങളുടെ (ചരക്കു വാഹനങ്ങള്‍) ഗതാഗതം അനുവദിക്കും. നഗരസഭാ പരിധിയില്‍ റേഷന്‍ കടകള്‍ക്ക് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഈ കടകളും പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. കടയില്‍ ഒരേ സമയം സാമൂഹിക അകലം പാലിച്ച് അഞ്ച് ഉപഭോക്താക്കളില്‍ കൂടുതല്‍ പാടില്ല. കടയിലും പരിസരത്തും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാ അകലം പാലിക്കുന്നതിലേക്കായി പ്രത്യേകം അടയാളങ്ങള്‍ (45 സെ.മി ഡയാമീറ്റര്‍ സര്‍ക്കിള്‍) രേഖപ്പെടുത്തണം. സാനിറ്റെസര്‍ / സോപ്പുപയോഗിച്ച് കൈ കഴുകുവാനുളള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കും. ലംഘനം കണ്ടെത്തുന്നതിന് പ്രത്യേകമായി നിയോഗിച്ച സ്‌ക്വാഡുകള്‍ക്ക് ഇതിനുള്ള പ്രത്യേക അധികാരം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നിലവിലെ സ്‌ക്വാഡിന് പുറമേ രണ്ട് സ്‌ക്വാഡുകള്‍ കൂടി നിയോഗിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളില്‍ പണമിടപാട് പരമാവധി ഒഴിവാക്കി ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തണം. ഈ മേഖലകളില്‍ ഫുട്ബോള്‍ ഉള്‍പ്പടെയുള്ള കായിക വിനോദങ്ങള്‍, പൊതുസ്ഥലങ്ങളിലൂടെയുള്ള വ്യായാമത്തിനായുള്ള നടത്തം, ടറഫിലെ കളികള്‍ എന്നിവ നിരോധിച്ചു. മത്സ്യ മാംസാദികളുടെ വില്‍പന, വിതരണം എന്നിവ നിരോധിച്ചു. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ ഭക്ഷണം പാഴ്സലായി നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല.
കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യ സേവനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരും പൊന്നാനി നഗരസഭാ പരിധില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവരും വീടുകളിലിരുന്നാണ് ജോലി ചെയ്യേണ്ടത്.
ബാങ്ക്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം. യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള

പെട്രോള്‍ പമ്പുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

ആരാധനാലയങ്ങള്‍ തുറക്കുവാന്‍ പാടുള്ളതല്ല. രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ യാതൊരു കാരണവശാലും അനുവദിക്കില്ല. നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ തുടരാന്‍ അനുവദിക്കും. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ എന്നിവയും അനുവദിക്കും.

പുറത്തിറങ്ങാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധം

പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള ആളുകള്‍ മാത്രമേ പുറത്തിറങ്ങാവൂ. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും. റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല.

ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

പൊന്നാനി നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.

]]>
https://malabarinews.com/news/ponnani-strict-restriction/feed/ 0
മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു https://malabarinews.com/news/today-malappuram-covid-55/ https://malabarinews.com/news/today-malappuram-covid-55/#respond Thu, 09 Jul 2020 12:51:07 +0000 https://malabarinews.com/?post_type=news&p=87716 മലപ്പുറം :ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം]]>

മലപ്പുറം :ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 30 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജൂണ്‍ 28 ന് രോഗബാധിതനായ ശുകപുരം ആശുപത്രിയിലെ ഡോക്ടറുമായി ബന്ധമുണ്ടായ വട്ടംകുളം നടുവട്ടം സ്വദേശിനി (58), ജൂണ്‍ 30 ന് രോഗബാധ സ്ഥിരീകരിച്ച താനാളൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ താനാളൂര്‍ സ്വദേശി (18), പൊന്നാനിയിലെ ട്രോമ കെയര്‍ വളണ്ടിയര്‍ പൊന്നാനി കെ.കെ. ജംഗ്ഷന്‍ സ്വദേശി (24), പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ പൊന്നാലി ഈശ്വരമംഗലം സ്വദേശി (45), വട്ടംകുളം സ്വദേശി (33), കരുനാഗപ്പള്ളി സ്വദേശി (34), പൊന്നാനി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരന്‍ പൊന്നാനി സ്വദേശി (53), ബാങ്ക് ജീവനക്കാരനായ പൊന്നാനി സ്വദേശി (38), പൊന്നാനി വെള്ളേരി സ്വദേശിയായ പാചക വാതക വിതരണക്കാരന്‍ (29), കുറ്റിപ്പുറം പേരശനൂര്‍ സ്വദേശിനി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (42), പൊന്നാനി നഗരസഭാ ജീവനക്കാരിയായ പൊന്നാനി പള്ളിപ്പുറം സ്വദേശിനി (23), പൊന്നാനി വെള്ളേരി സ്വദേശിയായ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ (29), പൊന്നാനി നഗരസഭ കൗണ്‍സിലര്‍ പൊന്നാനി കറുകത്തിരുത്തി സ്വദേശി (43), ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം സ്വദേശിനിയുമായി ബന്ധമുണ്ടായ എടപ്പാള്‍ കൊട്ടംകുളം സ്വദേശിനി (25), പൊന്നാനി സ്വദേശിയായ ബാങ്ക് ജിവനക്കാരന്‍ (51), വേങ്ങര സ്വദേശി (17), സാമൂഹ്യ പ്രവര്‍ത്തകയായ പൊന്നാനി സ്വദേശിനി (49), പൊന്നാനി പാണ്ടിതുറ സ്വദേശി ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ (38), എടപ്പാള്‍ കണ്ടനകം സ്വദേശി പന്തല്‍ തൊഴിലാളി (51), പെരുമ്പടപ്പ് സ്വദേശി (54), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (42), പൊന്നാനി മരക്കടവ് സ്വദേശിയായ കോസ്റ്റല്‍ വാര്‍ഡന്‍ (25), എടപ്പാള്‍ ആശുപത്രിയുമായി ബന്ധപ്പെട്ട ആലങ്കോട് സ്വദേശിനി (22) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 21 ന് ഛത്തിസ്ഗഡില്‍ നിന്നെത്തിയ കുഴിമണ്ണ കിഴിശ്ശേരി സ്വദേശി (36), ജൂലൈ ഒന്നിന് ബംഗളൂരുവില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (70) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂലൈ ആറിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മങ്കട സ്വദേശി (54), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുല്‍പറ്റ കളത്തുംപടി സ്വദേശി (36), ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നന്നമ്പ്ര കൊടിഞ്ഞി സ്വദേശി (65), ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ സ്വദേശി (30), ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ കാപ്പില്‍ സ്വദേശിനി ഒരു വയസുകാരി, ജൂണ്‍ 25 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മള ചെങ്ങാട്ടൂര്‍ സ്വദേശി (46), ജൂണ്‍ 25 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കാളികാവ് സ്വദേശിനി (21), ജൂണ്‍ എട്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി തേഞ്ഞിപ്പലം സ്വദേശി (29), ജൂലൈ ഏഴിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ മണ്ണിപ്പൊയില്‍ സ്വദേശി (31), ജൂണ്‍ 19 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴേക്കോട് സ്വദേശി (55), ജൂലൈ ഏഴിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി (54), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുളിക്കല്‍ കൊട്ടപ്പുറം സ്വദേശി (30), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കുഴിമണ്ണ കിഴിശ്ശേരി സ്വദേശി മൂന്ന് വയസുകാരന്‍, ജൂലൈ അഞ്ചിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുറ്റിപ്പുറം സ്വദേശി (27), ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം പനക്കാട് സ്വദേശി (36), ജൂലൈ എട്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ സ്വദേശിനി (54), ജൂണ്‍ 19 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴേക്കോട് സ്വദേശി (23), ജൂണ്‍ 20 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി (38), ജൂണ്‍ 25 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി (ഏഴ് വയസ്), ജൂലൈ നാലിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി നെടുവ സ്വദേശി (30), ജൂണ്‍ 23 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിനി (38), ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുലാമന്തോള്‍ ചെമ്മലശേരി സ്വദേശി (41), ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുനാവായ കന്മനം സ്വദേശി (23), ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുഴത്താട്ടിരി കടുങ്ങപുരം സ്വദേശിനി (24), ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി താമരശ്ശേരി സ്വദേശിനി (20), ജൂലൈ നാലിന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വാഴക്കാട് ആക്കോട് സ്വദേശി (48), ജൂണ്‍ 22 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുലാമന്തോള്‍ സ്വദേശിനി (19), ജൂണ്‍ 30 ന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് സ്വദേശി (17), ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ കാളികാവ് പൂങ്ങോട് സ്വദേശി (29), ജൂലൈ അഞ്ചിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആലങ്കോട് ഒതളൂര്‍ സ്വദേശി (40) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

]]>
https://malabarinews.com/news/today-malappuram-covid-55/feed/ 0
ഇന്നും മുന്നൂറ് കടന്ന് കോവിഡ്; സ്ഥിരീകരിച്ച് 339 പേര്‍ക്ക് ; രോഗമുക്തി 149 https://malabarinews.com/news/today-covid-case-339/ https://malabarinews.com/news/today-covid-case-339/#respond Thu, 09 Jul 2020 12:40:53 +0000 https://malabarinews.com/?post_type=news&p=87715 തിരുവനന്തപുരം ഇന്നും മുന്നൂറു കടന്ന കോവിഡ് ബാധിതരുടെ പ്രതിദിന നിരക്ക്യ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 339 പേര്‍. രോഗമുക്തിനേടിയത് 149 പേരാണ്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ]]>

തിരുവനന്തപുരം ഇന്നും മുന്നൂറു കടന്ന കോവിഡ് ബാധിതരുടെ പ്രതിദിന നിരക്ക്യ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 339 പേര്‍. രോഗമുക്തിനേടിയത് 149 പേരാണ്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 133 പേര്‍ക്കാണ് പുന്തറയില്‍ സൂപ്പര്‍ സ്പ്രഡിംങ്ങ് നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. വായുസഞ്ചാരമില്ലാത്ത മുറികളില്‍കഴിയുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
117 പേര്‍ വിദേശത്ത് നിന്നും വന്നവരും, 74 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഉറവിടമറിയാത്ത 7 പേര്‍ ഉണ്ട്

ജില്ല തിരിച്ചുള്ള കണക്കുള്‍

തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 10, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

]]>
https://malabarinews.com/news/today-covid-case-339/feed/ 0
പരപ്പനങ്ങാടി ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിനു മുഖ്യമന്ത്രി ഓണ്‍ലൈനില്‍ തറക്കല്ലിട്ടു https://malabarinews.com/news/parappanangadi-government-school-new-building/ https://malabarinews.com/news/parappanangadi-government-school-new-building/#respond Thu, 09 Jul 2020 11:55:34 +0000 https://malabarinews.com/?post_type=news&p=87711 പരപ്പനങ്ങാടി പരപ്പനങ്ങാടി ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നടത്തി. സ്ഥലം എംഎല്‍എ പി.കെ അബ്ദു റബ്ബ് ഫലകം അനാവരണം ചെയ്തു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അധ്യക്ഷനായി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ ഭൂരിഭാഗമുള്ള പരപ്പനങ്ങാടി ചെട്ടിപ്പടി ജി.എല്‍.പി സ്‌കൂള്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന അനുവദിച്ച 39,095,00 രൂപ വിനിയോഗിച്ചാണ് നവീകരിക്കുന്നത്. മൂന്ന് ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ടോയ്ലറ്റ് കോംപ്ലക്സ് എന്നീ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം 10 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ … ]]>

പരപ്പനങ്ങാടി പരപ്പനങ്ങാടി ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നടത്തി.

സ്ഥലം എംഎല്‍എ പി.കെ അബ്ദു റബ്ബ് ഫലകം അനാവരണം ചെയ്തു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അധ്യക്ഷനായി.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ ഭൂരിഭാഗമുള്ള പരപ്പനങ്ങാടി ചെട്ടിപ്പടി ജി.എല്‍.പി സ്‌കൂള്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന അനുവദിച്ച 39,095,00 രൂപ വിനിയോഗിച്ചാണ് നവീകരിക്കുന്നത്. മൂന്ന് ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ടോയ്ലറ്റ് കോംപ്ലക്സ് എന്നീ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം 10 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നവീകരണ പ്രവൃത്തിയും നടത്തും. തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലുള്ള നവീകരണ പ്രവൃത്തി ഒരു മാസത്തിനകം തുടങ്ങും. സംസ്ഥാനത്തെ 56 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 69.25 കോടി രൂപ ചെലവഴിച്ച് പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചെട്ടിപ്പടി ജി.എല്‍.പി സ്‌കൂളിലും പദ്ധതി നടപ്പാക്കുന്നത്.

തീരദേശ മേഖലകളായ പുതുക്കുളം, കൊടപ്പാളി, കുന്നുമ്മല്‍, പൂവ്വത്താംകുന്ന്, കച്ചേരിപ്പാടം എന്നീ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.
തീരദേശ വികസന കോര്‍പ്പറേഷന്‍ റീജിയനല്‍ മാനേജര്‍ പി.അബ്ദുള്‍ മജീദ്, സ്‌കൂള്‍ പ്രധാനധ്യാപകന്‍ എന്‍.ശിവദാസന്‍, സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ നഹ, സ്‌കൂള്‍ അധ്യാപകന്‍ എ.എസ് റഹിം എന്നിവര്‍ പങ്കെടുത്തു.

]]>
https://malabarinews.com/news/parappanangadi-government-school-new-building/feed/ 0
“താനും കുടുംബവും ആത്മഹത്യയുടെ വക്കില്‍” സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്ത് https://malabarinews.com/news/diplomate-goldsmugling-case-swapna-says/ https://malabarinews.com/news/diplomate-goldsmugling-case-swapna-says/#respond Thu, 09 Jul 2020 10:30:25 +0000 https://malabarinews.com/?post_type=news&p=87709 കൊച്ചി: ഡിപ്ലമറ്റിക് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ പുറത്ത്. മലയാളം ചാനലുകളിലൂടെയാണ് ഇവരുടെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത് . താന്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ലെന്നും ക്ലിയറന്‍സ് വൈകിയപ്പോള്‍ യുഎഇ കോണ്‍സിലേറ്റിലെ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ്. ആ കാര്‍ഗോ എത്രയും പെട്ടന്ന് ക്ലിയര്‍ ചെയ്യണമെന്ന് ഓഫീസിലേക്ക് പറയുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. കാര്‍ഗോ ഡിപ്പാര്‍ട്ടുമെന്റുമായി തനിക്ക് ബന്ധമില്ല. എന്നും സ്വപ്‌നയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു. ഞാന്‍ മാറി നില്‍ക്കുന്നത് കള്ളക്കടത്ത് ചെയ്തിട്ടല്ലെന്നും ഭയം കൊണ്ടാണെന്നും … ]]>

കൊച്ചി: ഡിപ്ലമറ്റിക് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ പുറത്ത്. മലയാളം ചാനലുകളിലൂടെയാണ് ഇവരുടെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത് . താന്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ലെന്നും ക്ലിയറന്‍സ് വൈകിയപ്പോള്‍ യുഎഇ കോണ്‍സിലേറ്റിലെ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ്. ആ കാര്‍ഗോ എത്രയും പെട്ടന്ന് ക്ലിയര്‍ ചെയ്യണമെന്ന് ഓഫീസിലേക്ക് പറയുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. കാര്‍ഗോ ഡിപ്പാര്‍ട്ടുമെന്റുമായി തനിക്ക് ബന്ധമില്ല. എന്നും സ്വപ്‌നയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.

ഞാന്‍ മാറി നില്‍ക്കുന്നത് കള്ളക്കടത്ത് ചെയ്തിട്ടല്ലെന്നും ഭയം കൊണ്ടാണെന്നും സ്വപ്‌ന ശബ്ദസന്ദേശത്തില്‍ പറയുന്നു. മീഡിയയും മറ്റുള്ളവരും എന്നെയും കുടുംബത്തെയും ആത്മഹത്യയുടെ മുന്നില്‍ കൊണ്ടു നിര്‍ത്തി. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്യും ഇതിന് നിങ്ങള്‍ ഓരോരുത്തരുമായിരിക്കും ഉത്തരവാദി എന്നും മാധ്യമങ്ങളെ ഉദ്ദേശിച്ച് അവര്‍ പറഞ്ഞു.

മന്ത്രിമാരുടേയോ, മുഖ്യമന്ത്രിമാരുടെയോ ഓഫീസില്‍ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല…യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുക,അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുക…അവരെ കംഫര്‍ട്ടബിള്‍ ആക്കുക തുടങ്ങിയ മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതാണ് എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്‍ നിന്നത്. കഴിഞ്ഞ നാഷനില്‍ ഡേ നിങ്ങളെടുത്ത് നോക്കമം…അന്ന് വന്നത് പ്രതിപക്ഷനേതാവാണ്… അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട് എന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ചുവിട്ടിട്ടില്ല.

]]>
https://malabarinews.com/news/diplomate-goldsmugling-case-swapna-says/feed/ 0
സ്വര്‍ണ്ണക്കടത്ത്; സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു https://malabarinews.com/news/customs-gold-smuggling-case-sarith/ https://malabarinews.com/news/customs-gold-smuggling-case-sarith/#respond Thu, 09 Jul 2020 09:19:50 +0000 https://malabarinews.com/?post_type=news&p=87707 കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പി ആര്‍ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഏഴ് ദിവസത്തേക്ക്]]>

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പി ആര്‍ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.

അതെസമയം കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷും സന്ദീപ് നായരും ഒളിവില്‍ തുടരുകയാണ്.

ഇതിനിടിയില്‍ സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്നും ഇടപാടുമായിയാതൊരു ബന്ധവുമില്ലെന്ന് വിശദീകരിച്ച് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

]]>
https://malabarinews.com/news/customs-gold-smuggling-case-sarith/feed/ 0
സ്വര്‍ണക്കടത്ത്; അന്വേഷണ സംഘം വിപുലീകരിച്ചു https://malabarinews.com/news/trivanrum-gold-smuggling-case/ https://malabarinews.com/news/trivanrum-gold-smuggling-case/#respond Thu, 09 Jul 2020 07:41:23 +0000 https://malabarinews.com/?post_type=news&p=87706 തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റവ് വിഭാഗത്തിന് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി.]]>

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റവ് വിഭാഗത്തിന് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി.

തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടക്കുന്നുണ്ടെന്നാണ് സൂചന.

അതെസമയം കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടരുകയാണ്. ഹൈക്കോടതിയില്‍ ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

]]>
https://malabarinews.com/news/trivanrum-gold-smuggling-case/feed/ 0
പരപ്പനങ്ങാടിയില്‍ തമിഴ്‌നാട് സ്വദേശിനിക്ക് കൊവിഡ്;ഡോക്ടര്‍മാരടക്കം എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ ക്വറന്റൈനില്‍ https://malabarinews.com/news/covid-parappanangadi-doctor-and-staff-quarantine/ https://malabarinews.com/news/covid-parappanangadi-doctor-and-staff-quarantine/#respond Thu, 09 Jul 2020 06:54:48 +0000 https://malabarinews.com/?post_type=news&p=87705 പരപ്പനങ്ങാടി:ചികിത്സക്കായി നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ തമിഴ്‌നാട് സ്വദേശിനിയായ വൃദ്ധയെ പരിശോധിച്ച ഡോക്ടര്‍മാരും മൂന്ന് നഴ്സുമാരും രണ്ട് ആമ്പുലന്‍സ് ഡ്രൈവറുമാരാരും അടക്കം എട്ടുപേര്‍ ക്വറന്റൈനില്‍ പ്രവേശിച്ചു.]]>

പരപ്പനങ്ങാടി:ചികിത്സക്കായി നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ തമിഴ്‌നാട് സ്വദേശിനിയായ വൃദ്ധയെ പരിശോധിച്ച ഡോക്ടര്‍മാരും മൂന്ന് നഴ്സുമാരും രണ്ട് ആമ്പുലന്‍സ് ഡ്രൈവറുമാരാരും അടക്കം എട്ടുപേര്‍ ക്വറന്റൈനില്‍ പ്രവേശിച്ചു. റെയില്‍വെ സ്റ്റേഷനിലും അങ്ങാടികളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ നഗരസഭാ ക്വറന്റൈന്‍ സെന്ററിനടുത്തും സ്ഥിരം സന്ദര്‍ശകരായ രണ്ടുതിമിഴ്‌നാട് സ്വദേശിനികളാണ് പി്.എച്ച് സിയില്‍ കൈ മുറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയത്.

ഇവരില്‍ ഒരാള്‍ക്ക് പരിശോധനക്ക് ശേഷം രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് ആംമ്പുലന്‍സില്‍ കൊണ്ട് പോയി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയത്.

റെയില്‍വെ പ്ലാറ്റ് ഫോമില്‍ കഴിഞ്ഞിരുന്ന ഇവര്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്‌റ്റേഷിന് പിറക് വശത്തുള്ള കടത്തിണ്ണയിലാണ് അന്തിയുറക്കം. കോവിഡ് ഫലം പോസറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവര്‍ കിടക്കാറുള്ള കടത്തിണ്ണകളും മറ്റും നഗരസഭ ശുചീകരണ വിഭാഗം അണുവിമുക്തമാക്കി.

]]>
https://malabarinews.com/news/covid-parappanangadi-doctor-and-staff-quarantine/feed/ 0
കോവിഡ്; 4 ഡിവിഷനുകളില്‍ അതീവ ജാഗ്രത നടപടികളുമായി പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി https://malabarinews.com/news/covid-parappanandi-municipality-attention/ https://malabarinews.com/news/covid-parappanandi-municipality-attention/#respond Wed, 08 Jul 2020 14:05:14 +0000 https://malabarinews.com/?post_type=news&p=87703 പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ അതീവ ജാഗ്രത നിര്‍ദേശം. നഗരസഭയിലെ നാലാം ഡിവിഷനില്‍ തമാസിക്കുന്ന തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരന് കോവിഡ്]]>

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ അതീവ ജാഗ്രത നിര്‍ദേശം. നഗരസഭയിലെ നാലാം ഡിവിഷനില്‍ തമാസിക്കുന്ന തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭയിലെ 4, 7, 8, 38 വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു.

ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ചയാളുടെ അമ്മയുടെ മരണാന്തര ചടങ്ങുകളിലും പിന്നീടുള്ള ദിവസങ്ങളില്‍ തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിലും, മറ്റ് ഷോപ്പുകള്‍, ബാങ്ക് എ ടി എം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതായാണ് പ്രാഥമിക വിവരമെന്ന് അധികൃതര്‍ അറിയിച്ചു.

ഇദേഹം സന്ദര്‍ശിച്ച സ്ഥലവിവരം

06-07-20 ഹരിപുരം സൂപ്പര്‍മാര്‍ക്കറ്റ് 4 pm മുതല്‍ 5pm വരെ, 06-07-20 ചെട്ടിപ്പടി (എസ്ബിടി എടിഎം) 4 Pm മുതല്‍ 5 pm വരം, 07-07-20 ചെട്ടിപ്പടി റെയില്‍വേ ഗേറ്റിനടുത്തുള്ള മത്സ്യകട 4pm മുതല്‍ 5 pm വരെ, 07-07-20 തിരൂരങ്ങാടി പള്ളിപ്പടി ഭാഗത്തെ ചിക്കന്‍ സ്റ്റാള്‍ 2 pm മുതല്‍ 3 pm വരെ.

]]>
https://malabarinews.com/news/covid-parappanandi-municipality-attention/feed/ 0