തേങ്ങയിടാനെത്തിയ തൊഴിലാളിക്കും സ്ഥലമുടമയ്ക്കും തേനീച്ചയുടെ കുത്തേറ്റു

മുക്കം : പറമ്പിൽ തേങ്ങയിടാനെത്തിയ തൊഴിലാളിക്കും സ്ഥലമുടമയ്ക്കും തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റു. മുക്കത്തിനടുത്ത് ഗോതമ്പ്റോഡിലെ മാട്ടതൊടിക അബ്ദുൽ ഹമീദിന്റെ പറമ്പിൽ തേങ്ങയിടാൻ എത്തിയ വാലില്ലാപുഴ സ്വദേശി യൂസുഫിനും അബ്ദുൽ ഹമീദിനുമാണ് കുത്തേറ്റത്.

പരിക്കേറ്റ യൂസുഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഹമീദിനെ കെഎംസിടി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top