
കർണാടക : ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. തിരൂരങ്ങാടി മമ്പുറം മൂക്കമ്മൽ മുസ്തഫയുടെ മകൻ മുനീർ(30), ഭാര്യയുടെ മാതാവ് കണ്ണൂർ സ്വദേശി മുനീറ (45) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിക്കുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു സംഘം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കുണ്ട്. ഇതിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




