
കൊണ്ടോട്ടി; മുതുവല്ലൂർ നായരങ്ങാടിയിൽ ഇലക്ഷൻ വിജയാഘോഷത്തിൻ്റെ വിൽപ്പനയ്ക്കായി കരുതിയ 40 കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ . സ്കൂട്ടറിൽ സൂക്ഷിച്ച് വെച്ച 20 ലിറ്റർ മദ്യമാണ് എക്സൈസ് പിടികൂടിയത് . കൊണ്ടോട്ടി മുതുവല്ലൂർ നായരങ്ങാടി താനിക്കാട് വീട്ടിൽ രാജേഷ്( 52) എന്നയാളെയാണ് മലപ്പുറം എക്സൈസ് റേഞ്ച് അസി എക്സൈസ് ഇൻസ്പെക്ടർ ടി ദിനേശനും സംഘവും ചേർന്ന് പിടികൂടിയത്.
ഇലക്ഷൻ റിസൽട്ട് ആഘോഷങ്ങൾക്കായി കരിഞ്ചന്തയിൽ മദ്യം വിൽക്കുന്നതിന് പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയും,സ്കൂട്ടറിന്റെ സീറ്റിന് അടിയിലുമായാണ് വാഹനത്തിൽ മദ്യം കടത്തിയത്.തിങ്കളാഴ്ച ഇലക്ഷൻ റിസൾട്ട് ദിവസം മദ്യഷാപ്പുകൾ അടവായതിനാൽ മുൻകൂട്ടി മദ്യം വാങ്ങി വിൽപ്പനക്കായി സൂക്ഷിക്കുകയായിരുന്നു. ഇയാളെ മുൻപ് 65 ലിറ്റർ മദ്യവുമായി പിടികൂടിയിട്ടുണ്ട്.
റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ രഞ്ജിത്ത് നടുവത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംസുദ്ദീൻ, റെജിലാൽ, വനിതാ സിവിൽ സെക്സ് ഓഫീസർ സില്ല. പി .എസ് എന്നിവർ ഉണ്ടായിരുന്നു .
ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




