വോട്ടെണ്ണൽ : തിരൂരങ്ങാടിയിൽ ട്രാഫിക് നിയന്ത്രണം, കൗണ്ടിങ് സെന്ററുകൾക്ക് അവധി

തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലെ വോട്ടുകൾ തിരൂരങ്ങാടിയിലെ ഒ യുപി സ്കൂൾ, ജി എച്ച് എസ് എസ്, കെഎം എം എം ഒ അറബിക് കോളേജ് എന്നീ സ്ഥാപനങ്ങളിൽ വെച്ച് എണ്ണുന്നതിനാൽ പൊലീസ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ചെമ്മാട് നിന്ന് കോട്ടക്കൽ, വേങ്ങര, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും രാവിലെ 7 മുതൽ 12 മണി വരെ മമ്പുറം പുതിയ പാലം വഴി, ലിങ്ക് റോഡിലൂടെ അരീത്തോട് വഴി പോകണമെന്ന് പോലീസ് അറിയിച്ചു.

മലപ്പുറം ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ അമൽ കോളേജ് നിലമ്പൂർ, ഗവൺമെന്റ് കോളേജ് മലപ്പുറം, എസ്.എസ്. എം. പോളിടെക്നിക് തിരൂർ, എ. വി.ഹയർസെക്കൻഡറി സ്കൂൾ പൊന്നാനി, കെ. എം.എം.എം.ഓർഫനേജ് അറബിക് കോളേജ് തിരൂരങ്ങാടി, ജി.എച്ച്.എസ്.എസ്.തിരൂരങ്ങാടി, ഒ.യു.പി.എസ്. തിരൂരങ്ങാടി എന്നീ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിവസമായ മെയ് നാലിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top