പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

വള്ളിക്കുന്ന് : അരിയല്ലൂർ മണ്ഡലം കോൺഗ്രസ് സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം നിരവധി ആളുകളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിച്ച നിതിൻ മോഹൻദാസിന് തക്കതായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സോദരിമാർക്കൊപ്പം എന്ന പേരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

നിരവധി വനിത പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. നിയമത്തിന്റെ ഒരു ദയയും കുറ്റവാളി അർഹിക്കുന്നില്ല എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വീരേന്ദ്രകുമാർ അഭിപ്രായപ്പെട്ടു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കോശി പി തോമസ് അധ്യക്ഷനായ ചടങ്ങിൽ ഇ ദാസൻ, നിസാർ ചോനാരി വാർഡ് മെമ്പർ കാർത്തികേയൻ, കനകൻ, മനോഹരൻ കാരിയിൽ, സുദേവ്, ശോഭന, പ്രസന്ന, സലീഷ് വലിയവളപ്പിൽ, അജിത്ത് മംഗലശ്ശേരി എന്നിവർ സംസാരിച്ചു. രാജൻ കുഴിക്കാട്ടിൽ, കേശവദാസ് വി, ഡാനിയൽ ചേരിയങ്ങാട്ട്, ബൈജു മാസ്റ്റർ, മൊയ്തീൻ ബാവ, സെയ്താലിക്കുട്ടി, രഞ്ജു ദാസ്, അഡ്വക്കറ്റ് വിനായക് എന്നിവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top