രോഗികൾക് സംഗീത സാന്ത്വനവുമായി ഡോ. വി പി. ശശീധരൻ

അരിയല്ലൂര് : പാലിയേറ്റീവ് കിടക്കകളിലേക് സംഗീത വിരുന്ന് നൽകി മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൾ ഡോ. വി പി. ശശീധരൻ നാടിൻ്റെ ശ്രദ്ധ പിടിച്ചു പറ്റി. അരിയല്ലൂരിലെ തൻ്റെ സംഗീത് ഗ്രാമത്തിൽ സംഗീത വിരുന്നൊരുക്കമാണ് രോഗികളുടെ മനം കിളിർത്തത്.

പരപ്പനങ്ങാടി , വള്ളിക്കുന്ന് , കടലുണ്ടി പാലിയേറ്റീവുകളിൽ നിന്നായി അറുപതു രോഗികളും നൂറോളം വരുന്ന സംഗീത പ്രേമികളും പങ്കെടുത്ത പാട്ടിൻ്റെ സാന്ത്വന സദസ് ഡോക്ടർമാരായ രാധാകൃഷ്ണപിള്ള , ഷംസുദ്ധീൻ, സുബ്രഹമണ്യൻ , രാമകൃഷ്ണൻ , പ്രൊഫ : അജിത , ഡോ: അശ്വിൻ , ഡോ . അശ്വതി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു . അസീസ് ആബിദ് , നജീബ് , വിക്രം, വിനയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .

ഗിന്നസ് റെക്കോർഡ് ജേതാവ് സുധീർ കടലുണ്ടി , യൂസഫ്താനൂർ , കലാവതി , എന്നിവർ ഗാനസദസിന് നേതൃത്വം നൽകി. ഷിബു ലാലിൻ്റെ നേതൃത്വത്തിൽ നടന്ന ഭാർഗവി കളരി സംഘത്തിൻ്റെ പ്രദർശനം ശ്രദ്ധിക്കപ്പെട്ടു . റഫി ഗാന കൂട്ടായ്മയിലെ ബച്ചൻ അശ്‌റഫ് തലശ്ശേരി മുഖ്യാത്ഥിയായി. കാർഷിക സർവകലാശാല സീനിയ സയൻ്റിസ്റ്റ് അബ്‌ദുൽ ജബ്ബാർ ജൈവ കാർഷിക വൃത്തിയുടെ മഹത്വം വിശദീകരിച്ചു . ഏക ദിന സംഗീത സദസിൽ ഡോ. വിപി ശശിധരൻ അധ്യക്ഷനായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top