കോഴിക്കോട് വെള്ളയിൽ റെഡ്സ്റ്റാർ പ്രസ്സിൽ തീപിടുത്തം

​കോഴിക്കോട്: നഗരത്തിലെ വെള്ളയിൽ ജോസഫ് റോഡിലുള്ള റെഡ്സ്റ്റാർ പ്രസ്സിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സ്ഥാപനത്തിനുള്ളിൽ തീ പടർന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ ബീച്ച് അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

നിലവിൽ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

വലിയ തോതിൽ പുക ഉയരുന്നത് പ്രദേശവാസികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പോലീസും ഫയർഫോഴ്സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top