Section

malabari-logo-mobile

കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; രണ്ടാം ദിനവും യാത്രക്കാരെ വലച്ച് സമരം,

HIGHLIGHTS : Air India Express cancels more services; Passengers strike for the second day

തുടര്‍ച്ചയായ രണ്ടാം ദിനവും യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമരം. ഇന്നും വിമാനങ്ങള്‍ റദ്ദാക്കി. ഷാര്‍ജ, അബുദാബി സര്‍വീസുകള്‍ റദ്ദാക്കിയതോടെ കണ്ണൂരില്‍ യാത്രക്കാരുടെ പ്രതിഷേധം. കയറ്റുമതി മേഖലയ്ക്കും കോടികളുടെ നഷ്ടം. റിപ്പോര്‍ട്ട് തേടി വ്യോമയാന അതോറിറ്റി.
കണ്ണൂര്‍: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. ഷാര്‍ജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. അവസാന നിമിഷമാണ് 4.20ന്റെ ഷാര്‍ജ വിമാനം കാന്‍സല്‍ ചെയ്ത അറിയിപ്പെത്തുന്നത്. കണ്ണൂരില്‍ നിന്ന് ഇതുവരെ 4 വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്നലെ കണ്ണൂരില്‍ പുലര്‍ച്ചെ പുറപ്പെടേണ്ട രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. മസ്‌കറ്റ്, ദമാം വിമാനങ്ങളാണ് ഇന്നലെ സര്‍വീസ് നിര്‍ത്തിവെച്ചത്.

രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഇതേ തുടര്‍ന്ന് റദ്ദാക്കി. ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ ഇന്ന് രാവിലെ മുതല്‍ വലഞ്ഞു.

sameeksha-malabarinews

രാത്രി മുതലാണ് വിമാനങ്ങള്‍ റദ്ദ് ചെയ്തു തുടങ്ങിയത്. കണ്ണൂരും കരിപ്പൂരും യാത്രക്കാര്‍ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. കരിപ്പൂരില്‍ റദ്ദാക്കിയത് 12 സര്‍വ്വീസുകളാണ്. തിരുവനന്തപുരത്തും കണ്ണൂരിലും അഞ്ച് വീതം സര്‍വ്വീസുകള്‍.

മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് ചർച്ച നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!