മത്സ്യബന്ധനത്തിനിടെ കടലില്‍ തെറിച്ചു വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ചാലിയം: മത്സ്യ ബന്ധനത്തിനിടെ കടലിലേക്ക് തെറിച്ചുവീണ
തൊഴിലാളി മരിച്ചു. ചാലിയം പടിഞ്ഞാറെത്തൊടി ആലിയുടെ മകന്‍ അഷ്‌റഫ് ( കോയ-50 ) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ മത്സ്യബന്ധനത്തിന്‌പോയതായിരുന്നു. ഏകദേശം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തിലിരിക്കെ ശക്തമായ തിരയില്‍ ഇദ്ദേഹം കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ കടലിലേക്ക് ചാടി ഇദ്ദേഹത്തെ വള്ളത്തിലേക്ക് കയറ്റി കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ – ലൈല
മക്കള്‍ – മുഹമ്മദ് അസ്ലം, മുഹമ്മദ് അജ്മല്‍. ആജിഷ.

മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച ഉച്ചയോടെ ചാലിയം സിദ്ദീഖ് ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top