
മലപ്പുറം/ പരപ്പനങ്ങാടി: അപകടമേഖലകളിൽ ആപത്തിൽപ്പെട്ടവർക്ക് അത്താണിയായി മാറുന്ന ‘ആക്സിഡന്റ് റെസ്ക്യൂ 24×7 ഹെൽപ്പിംഗ് & റിപ്പോർട്ടിംഗ്’ സംഘടനയുടെ സേവന പ്രവർത്തനങ്ങൾക്ക് ആദരവ്. ലോക നൃത്ത ദിനത്തോടനുബന്ധിച്ച് വിമൻസ് വിങ് എജുക്കേഷണൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പരപ്പനങ്ങാടി കെ.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ചിലങ്ക 2026’ ചാരിറ്റി ഡാൻസ് ഫെസ്റ്റിൽ വെച്ചാണ് സംഘടനയ്ക്ക് പ്രത്യേക പുരസ്കാരം സമർപ്പിച്ചത്.
നിർധനരായ വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്യുന്നതിനായുള്ള ഫണ്ട് ശേഖരണാർത്ഥമാണ് ‘ചിലങ്ക 2026’ സംഘടിപ്പിച്ചത്.
പ്രശസ്ത സിനിമ-സീരിയൽ താരം മായ കൃഷ്ണ, ഗോകുലം ഗ്രൂപ്പ് സിഇഒ അഡ്വക്കേറ്റ് രഞ്ജിനി എന്നിവരിൽ നിന്നും സംഘടനയെ പ്രതിനിധീകരിച്ച് സംസ്ഥാന-ജില്ലാ ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി.
ജംഷാദ് പടിക്കൽ (മലപ്പുറം ജില്ലാ സെക്രട്ടറി)
യാസീൻ പറമ്പിൽ പീടിക , മൻസൂർ ഓലപ്പീടിക, രാജേന്ദ്രൻ
പരപ്പനങ്ങാടി,
ഷഫീഖ് Ck നഗർ,
മുനീർ മമ്പുറം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു
റോഡപകടങ്ങളിൽ അടിയന്തര സഹായമെത്തിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഈ സംഘടന സജീവമാണ്. തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള ഈ വലിയ അംഗീകാരം കൂടുതൽ ആവേശത്തോടെ മുന്നോട്ട് പോകാൻ പ്രചോദനമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




