
കോഴിക്കോട്:മെയ് നാലിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം (ഡ്രൈഡേ) ഏര്‍പ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. മെയ് മൂന്നിന് വൈകീട്ട് ആറ് മുതല്‍ അഞ്ചിന് രാവിലെ ഒമ്പത് മണി വരെയാണ് നിരോധനം.
ഇതുപ്രകാരം ജില്ലയിലെ കള്ളുഷാപ്പുകള്‍, ബിവറേജസ് ഔട്ട്‌ലറ്റുകള്‍, മറ്റു വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍, ബാറുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങിയവ അടച്ചിടണം. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബുകള്‍ തുടങ്ങി മദ്യം വിളമ്പുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങര്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.
ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ക്കും സിറ്റി, റൂറല്‍ പൊലീസ് മേധാവിമാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135 സി, കേരള അബ്കാരി ആക്ടിലെ യു/എസ് 54 എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രക്രിയ സുരക്ഷിതവും സമാധാനപരവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ ആളുകള്‍ കൂട്ടംചേരുന്നത് വിലക്കി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ ഉത്തരവ്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബി.എന്‍.എസ്.എസ്) 163ാം വകുപ്പ് പ്രകാരമാണ് നടപടി.
മെയ് മൂന്നിന് വൈകീട്ട് ആറ് മുതല്‍ മെയ് അഞ്ചിന് രാവിലെ ഒമ്പത് മണി വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം കോംപ്ലക്സ്, മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവിലാണ് നിരോധന ഉത്തരവ് ബാധകം. ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ നാലോ അതിലധികമോ ആളുകള്‍ കൂടിനില്‍ക്കാനോ വിജയാഘോഷ പ്രകടനങ്ങള്‍ നടത്താനോ പാടില്ല. എന്നാല്‍, വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ഉത്തരവ് ബാധകമല്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




