പരപ്പനങ്ങാടിയിൽ തെരുവ് നായ ആക്രമണത്തിൽ പത്തു പേർക്ക് കടിയേറ്റു

പരപ്പനങ്ങാടി : തെരുവ് നായ ആക്രമണത്തിൽ പത്തു പേർക്ക് കടിയേറ്റു. പരപ്പനങ്ങാടി കടപ്പുറം ഭാഗത്തു വെച്ച് ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. പത്തു വയസിൽ താഴെയുള്ള നാലു കുട്ടികൾക്ക്‌ ഗുരുതരമായി കടിയേറ്റു.

ഒരു കുട്ടിയുടെ കണ്ണിനു താഴെ ആഴത്തിൽ മുറിവേറ്റു. കെ.ഫാത്വിമ(52), കെ.ഇംറാൻ(ഒന്ന്), സുബൈദ(54), മുജീബ് റഹ്മാൻ(50), നാസിം(രണ്ട്), അഫ്സ(നാല്), ഹംദാൻ(എട്ട്), ഇ.റസാഖ്(45) എന്നിവർക്കാണ് പരിക്കേറ്റത് .

രണ്ടുപേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശവാസികൾ നായയെ അടിച്ചുകൊന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top