പരപ്പനങ്ങാടിയില്‍ തോക്കും മാരകായുധങ്ങളുമായി കൊട്ടേഷന്‍ സംഘം ; പിടികൂടി കെട്ടിയിട്ട് നാട്ടുകാര്‍

പരപ്പനങ്ങാടി ;പരപ്പനങ്ങാടി ആ ലുങ്ങല്‍ ബീച്ചില്‍ മാരകായുധങ്ങളും തോക്കുമായി എത്തിയ കൊട്ടേഷന്‍ സംഘത്തെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍ .ഇന്നലെ രാത്രി എട്ടുമണിയോടെ ഇന്നോവ കാറില്‍ ഇവിടെ എത്തിയ ഈ സംഘത്തിലെ മൂന്നുപേര്‍ രക്ഷപ്പെട്ടു. കൊച്ചി മട്ടാഞ്ചേരി സ്വദേശികളായ ഷീമാസാഗര്‍ അഭിലാഷ് എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത് .ഇവരെ സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്യുകയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു.

സ്വര്‍ണ്ണം ഇടപാടുമായി ബന്ധപ്പെട്ട് മുങ്ങിയ ചെട്ടിപ്പടി സ്വദേശിയെ തേടിയെത്തിയവരാണ് ഈ കൊട്ടേഷന്‍ സംഘം എന്നാണ് പ്രാഥമിക വിവരം. ഇയാളെ അന്വേഷിക്കുന്നതിനിടയില്‍ സംഘാംഗങ്ങള്‍ നാട്ടുകാരുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഇതിനിടെ നാട്ടുകാര്‍ക്കെതിരെ സംഘം തോക്കെടുത്തു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ രക്ഷപ്പെടുകയും രണ്ടുപേര്‍ പിടിയിലാവുകയും ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top