
പത്താം ക്ലാസ് പാസായ കുട്ടികൾക്കായി സംസ്ഥാനത്തെ എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും മേയ് 14നു രാവിലെ 10 മുതൽ 11 വരെ ആഫ്റ്റർ 10th ഫോക്കസ് പോയിന്റ് എന്ന പേരിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പത്താം ക്ലാസ് പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭ്യർഥിച്ചു.
വിദ്യാർഥികൾക്കു സൗകര്യപ്രദമായ സമീപ പ്രദേശങ്ങളിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പരിപാടിയിൽ പങ്കെടുക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




