
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെയ് രണ്ടിന് ഉച്ചയ്ക്ക് ശേഷം 01.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ച ഡിഗ്രി ലെവല്‍ കോമണ്‍ പ്രിലിമിനറി എക്‌സാമിനേഷന്‍ സ്‌റ്റേജ് 1 (കാറ്റഗറി നമ്പര്‍ 017/25, 187/25,188/25) ഒ.എം.ആര്‍ പരീക്ഷക്ക് ജില്ലയിലെ ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 1138844 മുതല്‍ 1139143 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ പരീക്ഷാകേന്ദ്രത്തിന് പകരം ജി.വി.എച്ച്.എസ്.എസ് വേങ്ങര (ഹയര്‍ സെക്കന്‍ഡറി സെക്ഷന്‍) എന്ന പരീക്ഷാ കേന്ദ്രത്തില്‍ നിശ്ചിത സമയത്ത് എത്തിച്ചേരണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച വിവരം പ്രൊഫൈലില്‍ ലഭ്യമാണ്. പരീക്ഷാ തീയതി, സമയം എന്നിവയില്‍ മാറ്റമില്ല. പരീക്ഷയ്ക്കായി പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ആദ്യ പരീക്ഷാ കേന്ദ്രത്തിലെ അഡ്മിഷന്‍ ടിക്കറ്റുമായോ അല്ലെങ്കില്‍ പുതിയ പരീക്ഷാകേന്ദ്രത്തിലെ അഡ്മിഷന്‍ ടിക്കറ്റുമായോ പുതിയ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




