
ബെംഗളൂരു: കടുത്ത വേനൽ ചൂടിൽ വെന്തുരുകിയ ബംഗളൂരു നഗരത്തിൽ ആശ്വാസമായെത്തിയ മഴ ഒടുവിൽ ദുരന്തമായി മാറി. മിനിറ്റുകൾക്കുള്ളിൽ പെയ്ത മഴ ജനജീവിതം ദുസഹമാക്കി. അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയിലും ആലിപ്പഴ വീഴ്ചയിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു .
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബംഗളൂരുവിലെ പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട ഇടമായിരുന്ന ചർച്ച് സ്ട്രീറ്റിലെ ‘ദ ബുക്ക് വേം’ മിൽ മുട്ടോളം വെള്ളം കയറിയതിനെത്തുടർന്ന് അയ്യായിരത്തോളം പുസ്തകങ്ങളാണ് നശിച്ചത്.
വെള്ളത്തിൽ പുസ്തകങ്ങൾ ഒഴുകിനടക്കുന്ന ദയനീയ ദൃശ്യങ്ങൾ പുസ്തകശാലയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്നത് . പുതിയതും പഴയതുമായ നിരവധി അപൂർവ്വ ശേഖരങ്ങൾ വെള്ളത്തിനടിയിലായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടതോടെ വായനക്കാരും വലിയ രീതിയിലുള്ള പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
പുസ്തകശാലയുടെ ഈ ദുരവസ്ഥയറിഞ്ഞ് ബെംഗളൂരുവിലെയും പുറത്തെയും വായനക്കാർ വലിയ പിന്തുണയുമായി രംഗത്തെത്തി. കേടുപാടുകൾ സംഭവിച്ച പുസ്തകങ്ങൾ വാങ്ങാൻ തയ്യാറാണെന്ന് അറിയിച്ച് ആയിരക്കണക്കിന് വായനക്കാരാണ് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിക്കുന്നത്.ഭാഗികമായി നനഞ്ഞ പുസ്തകങ്ങൾ വെയിലത്ത് ഉണക്കി കുറഞ്ഞ നിരക്കിൽ വിൽക്കാനാണ് അധികൃതരുടെ തീരുമാനം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




