Section

malabari-logo-mobile

ഓര്‍മകളില്‍ പി ഷെഹന്‍ : എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

HIGHLIGHTS : P. Shehan in Memoirs : Endowment distributed

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാപ്രയില്‍ പഠിച്ചുകൊണ്ടിരിക്കെ മരണമടഞ്ഞ പി ഷെഹന്റെ സ്മരണയ്ക്കായി രൂപീകരിച്ച പി ഷെഹന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ എന്‍ഡോവ്‌മെന്റ് വിതരണം നടന്നു. ഇഎംഎസ് സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ.എം കെ ജയരാജ് ഉദ്ഘടാനം ചെയ്തു. പി ഷഹന്‍ സ്റ്റഡി സര്‍ക്കിള്‍ ചെയര്‍മാന്‍ എ വി ലിനീഷ് അധ്യക്ഷനായി. ഷെഹന്റെ ബാപ്പയും എഴുത്തുകാരനുമായ അബ്ദുള്ളകുട്ടി എടവണ്ണ എഴുതിയ ‘ഓരോ പറവയും ഓരോ രഹസ്യമാകുന്നു’ എന്ന പുസ്തകം നോവലിസ്റ്റ് അജയ് പി മങ്ങാട്ടിന് നല്‍കി വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം കെ അനുശ്രീ, കലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗങ്ങളായ വി എസ് നിഖില്‍, സി എച്ച് അമല്‍, ഇന്റഗ്രേറ്റഡ് പിജി ഡയറക്ടര്‍ ഡോ.ബിജു മാത്യു, ഡിഎസ് യു ചെയര്‍മാന്‍ ജ്യോബിഷ്, ഷെഹന്‍ സ്റ്റഡി സര്‍ക്കിള്‍ കണ്‍വീനര്‍ മുഹമ്മദ് സാദിഖ്, കെ ഹരിമോന്‍, ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

യുജിസി നെറ്റ്, ജെആര്‍ഫ്, മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം എന്നിവ നേടിയവരെയും അനുമോദിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!