യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മുണ്ടപ്പാലം ജംഗ്ഷനില്‍ മുഹമ്മദ് റിജാസ് (18) ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ജില്ല കളക്ടറെയും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എന്നിവരെയും എതിര്‍ കക്ഷി ചേര്‍ത്താണ് കേസെടുത്തത്. കേസില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 15 ദിവസത്തിനുള്ളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചേര്‍ന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ ആണ് കേസെടുത്തത്.

ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ധീന്‍ ഹാജിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ അഞ്ചു കേസുകള്‍ പരിഗണിച്ചു. വടകര കൊയിലാണ്ടി വളപ്പില്‍ റഹ്‌മാനിയ ജമാഅത്ത് മദ്രസ്സ കെട്ടിടത്തിന്റെ നികുതി ഇളവ് സംബന്ധിച്ച കേസില്‍ കെട്ടിടത്തിന്റെ ഉപയോഗക്രമം മദ്രസയ്ക്ക് ആണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതിനാല്‍ കെട്ടിടത്തിന് നികുതി ഒഴിവാക്കി തീര്‍പ്പ് കല്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top