
പരപ്പനങ്ങാടി : കേയി കുടുംബ സമിതി പരപ്പനങ്ങാടി ചാപ്റ്റര്‍ കേയീസ് ഹൗസില്‍ ഹജ്ജ് യാത്രയയപും പുസ്തക സമര്‍പണവും നിര്‍വഹിച്ചു.
കിഴക്കിനിയകത്ത് അബ്ദുല്ല നഹ സംഗമം ഉദ്ഘാടനം ചെയ്തു. സി. പി. അയ്യൂബ് കേയി അധ്യക്ഷത വഹിച്ചു.
കേയി കുടുംബാംഗമായ ഡോ. മന്‍സൂര്‍ കുരിക്കള്‍ രചിച്ച ‘ ഈ തലയല്ല ആ തല’ എന്ന ഗ്രന്ഥം നഹാസ് എച്ച്. ആര്‍. മാനേജര്‍ സി. പി. സക്കരിയ്യ കേയിയും കേയി കുടുംബ കാരണവര്‍ മുഹമ്മദ് കുട്ടി യും ചേര്‍ന്ന് സദസിന് സമര്‍പിച്ചു. കേയീസ് വനിത വിഭാഗം അധ്യക്ഷ ഫാത്തിമ അബി പുസ്തകം ഏറ്റുവാങ്ങി.
ഡോ. ഫാത്തിമ ജാസിറ , സുഹറ സുബൈര്‍ കേയി , ഷാഹിദ്, എന്നിവര്‍ സംസാരിച്ചു. ഈസ അന്‍സല്‍ ഖിറാഅത്ത് നടത്തി. പി. വി. അബ്ദുല്‍ നാസിര്‍ കേയി സ്വാഗതവും പി. വി. ഹക്കിം കേയി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




