
തിരൂരങ്ങാടി : വെഞ്ചാലിപ്പാടം തൂർക്കാനായി സ്വകാര്യ വ്യക്തികൾ ഇട്ട മണ്ണ് കർഷകർ എടുത്തു മാറ്റി. കർഷക സംഘം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മണ്ണ് മാറ്റൽ തുടങ്ങിയത്. റോഡിനായി എന്ന പേരിലാണ് രണ്ട് പൂൽ കൃഷി നടന്ന് കൊണ്ടിരിക്കുന്ന കൃഷിയിടത്തിൽ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി കൊണ്ടിരിക്കുന്നത്.
ഒറ്റ രാത്രി കൊണ്ടാണ് നിരവധി ലോഡ് മണ്ണ് എത്തിച്ച് നികത്തൽ ആരംഭിച്ചത്. ഒരു വശത്ത് കൊയ്ത്തും മെതിയും നടന്ന് കൊണ്ടിരിക്കുകയാണ് മറുവശത്ത് മണ്ണിട്ട് നികത്തുന്നത്. വെഞ്ചാലിയെന്ന തിരുരങ്ങാടിയുടെ അവസാനത്ത പാടവും നികത്തുന്നതിനുള്ള സ്വകാര്യ ഭൂമാഫിയകളുടെ നീക്കമാണ് മണ്ണിടലിന് പിന്നിലെന്ന സംശയം ശക്തമാണ്. വയൽ നികത്തുന്നതോടെ തൊട്ടടുത്ത കോട്ട് വലക്കാട് നഗറിലേക്കും പൊതുശ്മശാനത്തിലേക്കും വെള്ളം കയറും. വെള്ളപ്പൊക്കത്തിനും വേനൽകാലത്ത് ജലസ്രോതസുകൾ ഇല്ലാതായി രൂക്ഷമായ കുടിവെള്ള ക്ഷാമം പ്രദേശത്ത് അനുഭവപ്പെടാനും ഇടയാക്കും.
മണ്ണ് എടുത്തു മാറ്റൽ സമരത്തിന് കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് വി എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.മത്തായി യോഹന്നാൻ, എം പി ഇസ്മായിൽ, ടി പി ബാലസുബ്രമണ്യൻ, കെ ഉണ്ണി, കെ പരമേശ്വരൻ, സി തുളസിദാസ്,
ഐ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




