Section

malabari-logo-mobile

ഒമാനില്‍ കനത്ത മഴ, മരണം 18 ആയി; യുഎഇയില്‍ റെഡ് അലര്‍ട്ട്

HIGHLIGHTS : Heavy rains in Oman, death toll at 18; Red alert in UAE

അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ. ഒമാനില്‍ മഴയില്‍ മരണം 18 ആയി. യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. മഴ കനത്തതോടെ ദുബായില്‍ ഇന്നും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

ഒമാനില്‍ ഇതിനോടകം വലിയ നാശം വിതച്ച മഴ ഇന്നു രാവിലെയും കനക്കും എന്നാണ് മുന്നറിയിപ്പ്. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് നിര്‍ദേശം. സ്‌കൂളുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

sameeksha-malabarinews

ശക്തമായ കാറ്റും ഒപ്പം ഇടിമിന്നലോടു കൂടിയ മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുസന്ദം,അല്‍ബുറൈമി,അല്‍ ദാഹിറ, വടക്കന്‍ ബാത്തിനാ, മസ്‌കത്ത്, വടക്കന്‍ അല്‍-ഷര്‍ഖിയ, തെക്കന്‍ ശര്‍ഖിയ , വടക്കന്‍ അല്‍ വുസ്ത ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!