Section

malabari-logo-mobile

മദ്യപിച്ച് ജോലിക്കെത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ നടപടി; 74 പേര്‍ക്ക് സസ്പെന്‍ഷന്‍, 26 പേരെ പിരിച്ചുവിട്ടു

HIGHLIGHTS : Action against KSRTC employees who came to work drunk; 74 people were suspended and 26 people were dismissed

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100ലധികം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടെത്തിയ 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ പിരിച്ചുവിട്ടു.

മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവര്‍മാരാണ് മദ്യപിച്ച് ജോലിക്കെത്തിയത്. മദ്യപിച്ച് ജോലിക്കെത്തുന്നുവെന്ന വ്യാപകപരാതിയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശം.

sameeksha-malabarinews

60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍. സ്റ്റേഷന്‍ മാസ്റ്റര്‍, മെക്കാനിക്ക് ജീവനക്കാര്‍ ഉള്‍പ്പടെ 49 ഡ്രൈവര്‍മാര്‍ ( 39 സ്ഥിരം ഡ്രൈവറും 10 താത്കാലിക ഡ്രൈവര്‍മാരും) 22 കണ്ടക്ടര്‍മാരെയും പരിശോധനയില്‍ പിടികൂടി.പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!