Section

malabari-logo-mobile

ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ മോഷണം; ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

HIGHLIGHTS : Theft after release from prison; Eight smart phones were stolen overnight, the accused was arrested

കൊച്ചി: ജയിലില്‍ നിന്നിറങ്ങി ഒറ്റ രാത്രി 8 സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന ഇതര സംസ്ഥാനത്തൊഴിലാളിയായ മോഷ്ടാവിനെ പിടികൂടി. അസം നാഗോണ്‍ ജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്.

അന്തര്‍ സംസ്ഥാന തൊഴിലാളിയായ മോഷ്ടാവിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ആലുവ പൊലീസ് പിടികൂടിയത്. 20 ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയില്‍ നിന്നാണ് വില കൂടിയ എട്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് കടന്നത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

മറ്റ് അതിഥി തൊഴിലാളികള്‍ക്കിടയിലാണ് ഇയാളുടെ താമസം. പകല്‍ സ്ഥലങ്ങള്‍ കണ്ടുവച്ച് രാത്രിയാണ് മോഷണം. വില കൂടിയ മൊബൈല്‍ ഫോണുകളാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിടാറുള്ളത്. മോഷ്ടിക്കുന്ന ഫോണുകള്‍ അതിഥിത്തൊഴിലാളികള്‍ക്ക് വില്‍പന നടത്തും. കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരിലെ ഒരു വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ആറുമാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് അടുത്തിടെയാണ്. വേറെയും മോഷണക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!