Section

malabari-logo-mobile

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ; കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

HIGHLIGHTS : Pro-Khalistan slogan at the event attended by Canadian Prime Minister Justin Trudeau; India has protested against Canada

ദില്ലി: കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സംഭവത്തില്‍ ഇന്ത്യയുടെ ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും അറിയിച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു
കനേഡിയല്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഏപ്രില്‍ 28ന് ടൊറന്റോയില്‍ നടന്ന ഖല്‍സ പരേഡിലായിരുന്നു ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത് സംസാരിച്ചത്. സിഖ് സമുദായത്തിന്റെ അവകാശങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തില്‍ ജസ്റ്റിന്‍ ട്രുഡോ വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

കാനഡയില്‍ വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നല്‍കുന്നതിന് തെളിവാണെന്ന് ഇന്ത്യ വിമര്‍ശിച്ചു. ഇത്തരം നിലപാട് തുടരുന്നത് ഇരു രാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ബാധിക്കുമെന്നും കാനഡയില്‍ അക്രമം വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!