
കോഴിക്കോട് : ഗാര്‍ഹിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ്എച്ച് ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാര്‍ഹിക പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തല്‍.
പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു പറവൂര്‍ സ്വദേശിയായ നവവധുവിന്റെ വെളിപ്പെടുത്തല്‍. കേബിള്‍ കുഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ഭര്‍ത്താവ് രാഹുല്‍ ശ്രമിച്ചെന്നും ലഹരിയിലായിരുന്ന രാഹുല്‍ ഒരു രാത്രി മുഴുവന്‍ അടച്ചിട്ട മുറിയില്‍ മര്‍ദ്ദിച്ചെന്നും വെളിപ്പെടുത്തുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് ക്രൂരമായ ആക്രമണമെന്ന് പരാതി നല്‍കിയിട്ടും ഗാര്‍ഹിക പീഡനത്തിന് മാത്രം കേസ് എടുത്ത പൊലീസ് നടപടിയ്‌ക്കെതിരെയും യുവതിയും കുടുംബവും രംഗത്ത് വന്നിരുന്നു.
വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുന്‍പ് അതായത് മെയ് 11ന് പന്തീരാങ്കാവിലെ വീട്ടില്‍ ഭര്‍ത്താവ് നടത്തിയ ക്രൂരതയാണ് യുവതി വെളിപ്പെടുത്തുന്നത്. വീട് കാണല്‍ ചടങ്ങിനെത്തിയ അമ്മയും സഹോദരനുമടക്കം മുഖത്തും ശരീരത്തിലുമേറ്റ പാടുകളും രക്തക്കറയും കണ്ടത് കൊണ്ട് മാത്രമാണ് എല്ലാം തുറന്ന് പറഞ്ഞത്. പരാതി പറയാന്‍ പോലും ഭയമായിരുന്നുവെന്നും യുവതി പറഞ്ഞു.
രാത്രി 1 മണിയോടെയാണ് മര്‍ദ്ദനം. പക്ഷെ വീട്ടില്‍ അമ്മയും രാഹുലിന്‍ര്‍റെ സുഹൃത്തുമടക്കം ഉണ്ടായിട്ടും ആരും സഹായത്തിനെത്തിയില്ല. 150 പവനും കാറുമായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ഭര്‍ത്താവിന്റെ അമ്മയടക്കമുള്ളവരുടെ പിന്തുണയോടെയാണ് സംഭവമെന്ന് സംശയിക്കുന്നതായും യുവതി പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയും യുവതി ചൂണ്ടികാട്ടുന്നു. ഗാര്‍ഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



