ശൈഖ് ഇബ്നു ബാസ് അവാർഡ് : മുഹിയിദ്ദീൻ മദനി ഏറ്റുവാങ്ങി

പരപ്പനങ്ങാടി: അറബിക് ലിട്രേച്ചർ റിസർച്ച് ഫൗണ്ടേഷൻ നൽകുന്ന ശൈഖ് ഇബ്നു ബാസ് ലൈഫ് ടേം അച്ചീവ്മെൻ്റ് അവാർഡ് പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശി പുളിക്കലകത്ത് മുഹിയിദ്ദീൻ മദനി ഏറ്റുവാങ്ങി. കോഴിക്കോട് ചെറൂട്ടിറോഡിലെ എം. എസ് .എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാണക്കാട് സെയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്കാരം സമ്മാനിച്ചത്.

ടി. പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി.

നിയാസ് പുളിക്കലകത്ത്, ടി.പി ചെറൂപ്പ, ഡോ ബഷീർ മാഞ്ചേരി, ഡോ. യൂനുസ് സലീം, എൻജിനീയർ പി മമ്മദ് കോയ, എം വി കുഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. പി. മുഹിയിദ്ദീൻ മദനി മറുപടി പ്രസംഗം നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top