മോഷണ ശ്രമത്തിനിടെ വീണതാവാമെന്ന് സംശയം ;അസം സ്വദേശിയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി നന്തി ബസാറിൽ മോഷണ ശ്രമത്തിനിടെ യുവാവ് വീട്ടിലെ കിണറ്റിൽ വീണു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ യുവാവിനെ കണ്ടെത്തിയത്. അസം സ്വദേശിയായ അഗസ്റ്റിൻ ബിർല ആണ് കിണറ്റിൽ വീണത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി യുവാവിനെ പുറത്തെടുത്തു.

നന്ദിബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം. വീട്ടമ്മ കിണറിൻ്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പോയി നോക്കിയപ്പോഴാണ് കിണറ്റിൽ ഒരാളെ കണ്ടത്. ഉടൻതന്നെ കുടുംബം നാട്ടുകാരെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർ ഫോഴ്സ് റെസ്ക്യൂ വല ഉപയോഗിച്ച് ഇയാളെ പുറത്തെടുത്തു.

കുളിമുറി വഴി മുകളിലത്തെ നിലയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതാവാമെന്നാണ് സംശയം. പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയി വിശദമായി ചോദ്യംചെയ്യുമെന്നും പരാതി ലഭിച്ചാൽ ഇയാൾക്കെതിരെ കേസെടുക്കുമെന്നും കൊയിലാണ്ടി പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top