
വള്ളിക്കുന്ന്: അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷന്‍ ഷാജി പാച്ചേരി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കോശി പി തോമസ് അധ്യക്ഷത വഹിച്ചു.
പ്രസ്തുത യോഗത്തില്‍ പെരുവള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗഫൂര്‍ പള്ളിക്കല്‍, വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡണ്ട് പി.വീരേന്ദ്രകുമാര്‍, കുമാരന്‍ മാസ്റ്റര്‍ ,കെ രഘുനാഥ്, കുഴിക്കാട്ടില്‍ രാജന്‍, തറോല്‍ വിനോദ്, വിനോദ് കൂനേരി, ഷാജി തോട്ടത്തില്‍, പ്രേമ തോട്ടത്തില്‍ ,മോഹന്‍രാജ്, തുടങ്ങിയവര്‍ ഉപഹാര സമര്‍പ്പണം നടത്തി. യോഗത്തില്‍ മനോഹരന്‍ കാരിയില്‍ സ്വാഗതവും സുരേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



