
ജയ്പൂര്‍: രാജസ്ഥാനിലെ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലിഫ്റ്റില്‍ കുടുങ്ങിയ ശേഷിച്ച 14 പേരെയും രക്ഷിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖനിയിലെ ഷാഫ്റ്റ് പരിശോധനയ്ക്ക് കൊല്‍ക്കത്തയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപേന്ദ്ര പാണ്ഡേ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
ലിഫ്റ്റ് തകര്‍ന്നപ്പോള്‍ സംഭവിച്ച ഗുരുതര പരിക്കുകളേ തുടര്‍ന്നാണ് ഒരാള്‍ മരിച്ചതെന്നാണ് പുറത്ത് വരുന്നവിവരം. രക്ഷപ്പെടുത്തിയവരില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ് ഇവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാത്രി വൈകിയും നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് 14 പേരെ ജീവനോടെ രക്ഷിക്കാനായത്. ഖനിയിലെ ഷാഫ്റ്റ് പരിശോധിക്കാനായി എത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്‍ക്കത്തയില്‍ നിന്നുള്ള വിജിലന്‍സ് ടീം അംഗങ്ങളും ഏതാനും തൊഴിലാളികളും അടക്കം 15 പേരാണ് ലിഫ്റ്റ് തകര്‍ന്ന് ഭൂ നിരപ്പില്‍ നിന്ന് 64അടിയോളം താഴ്ചയില്‍ കുടുങ്ങിയത്.
രാജസ്ഥാനിലെ നീം കാ താന ജില്ലയിലെ ചെമ്പ് ഖനിയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഹിന്ദുസ്ഥാന്‍ കോര്‍പ്പര്‍ ലിമിറ്റഡിന്റെ ഖേത്രി മേഖലയിലെ കോലിഹാന്‍ ഖനിയിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. ലിഫ്റ്റ് ബന്ധിച്ചിരുന്ന ചങ്ങല പൊട്ടിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


