Section

malabari-logo-mobile

ഉഷ്ണതരംഗം തുടരും;പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണം

HIGHLIGHTS : The heat wave will continue; those who venture out during daylight hours should exercise extreme caution

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലായതിനാല്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.പാലക്കാട് ഓറഞ്ച് അലര്‍ട്ടും കൊല്ലം തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത.

ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് പകല്‍ 12 മണി മുതല്‍ 3 മണി വരെ തൊഴില്‍ സമയം ക്രമീകരിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പാലക്കാട് മെഡിക്കല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെയ് രണ്ട് വരെ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.

sameeksha-malabarinews

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളും കനത്ത ചൂട് അനുഭവപ്പെടും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യങ്ങളില്‍ തൊഴിലിടങ്ങളില്‍ പ്രത്യേക പരിശോധനയും നടക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!