
പരപ്പനങ്ങാടി : ചുടലപ്പറമ്പ് മൈതാനത്ത് വെച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബും മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന 15 ദിവസം നീണ്ടു നിൽക്കുന്ന ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി. മുൻ കേരളാ വനിതാ ടീം ക്യാപ്റ്റനും നിലവിലെ സ്പോർട്സ് കൗൺസിൽ കോച്ചുമായ നജ്മുന്നീസയാണ് പരിശീലനം നൽകുന്നത്. മലപ്പുറം ജില്ലയിൽ പെൺകുട്ടികളുടെ ജൂനിയർ, സീനിയർ വിഭാഗത്തിൽ മികച്ച ടീം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് പരിശീലനം നൽകുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക : 8089 057 357
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




