മം​ഗളാദേവി ഉത്സവത്തിനിടെ ഇടിമിന്നലേറ്റു; പൊലീസുകാരനുൾപ്പെടെ 7 പേർക്ക് പരിക്ക്

ഇടുക്കി: മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇടിമിന്നലിൽ പൊലീസുകാരനും ഭക്തർക്കും പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി(57) ലോകമണി(59) കാളി അമ്മാൾ(51) തൃശ്ശൂർ സ്വദേശിനി രമ്യ(36) തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശിനി ഉഷാറാണി എന്നിവർക്കാണ് പരിക്കേറ്റത്.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ഭക്തർ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇടിമിന്നലേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ തെറിച്ചു വീഴുകയും ഇടതു കൈമുട്ടിന് പരിക്ക് ഏൽക്കുകയും ചെയ്തു. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ മറ്റുള്ളവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശിനിയായ ഉഷാറാണിയെ തേനി മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top