തൃശൂരില്‍ നിന്ന് കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തി

തൃശൂര്‍: കാഞ്ഞാണിയില്‍ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), ഒന്നര വയസുള്ള മകള്‍ പൂജിത എന്നിവരാണ് മരിച്ചത്. പാലാഴിയില്‍ കാക്കമാട് പ്രദേശത്ത് പുഴയില്‍ നിന്നാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട കൃഷ്ണപ്രിയെയും മകളെയും കാണാതായത്. കാഞ്ഞാണിയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് പറയുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് അഖില്‍ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top