കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കര്‍ഷകന്‍ മരിച്ചു

താനൂര്‍:പാല്‍ വിതരണത്തിന് പോകുന്നതിനിടെ കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കര്‍ഷകന്‍ മരിച്ചു. താനാളൂര്‍ പള്ളിപ്പടി കല്ലിടുമ്പില്‍ സൈതലവി എന്ന
ബാവ (69)യാണ് മരിച്ചത്. താനാളൂര്‍ ചുങ്കത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘ കാലമായി ക്ഷീര കര്‍ഷകനായിരുന്നു.

ഭാര്യ : കദീജ .മക്കള്‍ :യാക്കുബ്,ഉമൈബ, സീനത്ത്, സക്കിന, സലീന .മരുമക്കള്‍ :
മുനീര്‍ ബാബു ,അബ്ദുല്‍ അസീസ്,സാലിം,മുഹമ്മദ്, ഷാനിബ. കബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് പകര ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top