Section

malabari-logo-mobile

കാട്ടിൽ പീടിയേക്കൽ അഹ്‌മദ്‌ കുട്ടി എന്ന ബാവ ഹാജി (90 ) നിര്യാതനായി

HIGHLIGHTS : Bawa Haji (90) passed away

പരപ്പനങ്ങാടി:ഉള്ളണം സ്വദേശി റിട്ടയേർഡ് പോസ്റ്റ്‌ മാസ്റ്റർ കാട്ടിൽ പീടിയേക്കൽ അഹ്‌മദ്‌ കുട്ടി എന്ന ബാവ ഹാജി (90 ) നിര്യാതനായി .ഉള്ളണം ജംഇയ്യത്തുതഖ്‌വിയ്യത്തിൽ ഇസ്‌ലാം സംഘം ലത്തീഫിയ മദ്റസ പ്രസിഡണ്ട്, ഉള്ളണം മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.എടരിക്കോട്,വെളിമുക്ക്, കടലുണ്ടി നഗരം, പരപ്പനങ്ങാടി, തിരൂരങ്ങാടി, എന്നീ പോസ്റ്റ്‌ ഓഫീസുകളിൽ പോസ്മാസ്റ്റർ, പോസ്റ്റൽ അസിസ്റ്റൻസ് എന്നീ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്.ഭാര്യമാർ: പരേതരായ ഫാത്തിമ എന്ന ചെറിയബീവി , ഉമ്മാതി കുട്ടി.
മക്കൾ : അബ്ദുൽ നാസർ (പോസ്റ്റ് ഓഫീസ് ഉള്ളണം), ഷംസുദ്ദീൻ (അജുവ ഫുഡ്സ് കൊടിഞ്ഞി), മുഹമ്മദ് ഇഖ്ബാൽ (അക്കോല, മഹാരാഷ്ട്ര), അബ്ദുൽ അസീസ് (ക്രസ്റ്റ് ഇന്ത്യൻ ഫുഡ്സ്), റഫീഖ് (സമസ്ത ഓഫീസ് ചേളാരി), നൗഷാദ്, അൻവർഷാ, ഹുമയൂൺ, മുഹമ്മദ് ഷാഫി, മരുമക്കൾ: ബുഷ്റ മൂന്നിയൂർ, റസീന താനൂര്, റസിയ ഉള്ളണം, ഷഹബാനത്ത് കൊടക്കാട്, സൈഫുന്നിസാ ചേളാരി, സൗഫീനത്ത് പറമ്പിൽപീടിക, റൈഹാനത്ത് അപ്പാട, ജംഷീന കൊടിഞ്ഞി, സാജിത മമ്പുറം. സഹോദങ്ങൾ: മൊയ്തീൻകുട്ടി, അബ്ദുൽ മുത്തലിഫ്, ഖദീജ, റുഖിയ, പരേതരായ കദീസ, നഫീസ. ഉള്ളണം എ എം യു പി സ്കൂൾ സ്ഥാപകൻ പരേതനായ കാട്ടിൽ പീടിയേക്കൽ മുഹമ്മദ് മാസ്റ്ററാണ് പിതാവ്
മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ)രാവിലെ 8.30 ന് ഉള്ളണം കോട്ടായി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!