പിതാവ് ഓടിച്ച ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണു; അതേവാഹനം കയറി ഇറങ്ങി ആറുവയസുകാരന് ദാരുണാന്ത്യം

തൃശൂര്‍: പിതാവ് ഓടിച്ച വാഹനത്തില്‍ നിന്നും തെറിച്ചുവീണു അതേ വാഹനം കയറിഇറങ്ങി ആറുവയസ്സുകാരന് ദാരുണാന്ത്യം. പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിന്‍ ആണ് മരിച്ചത്.

പാലക്കാട് ചാലിശ്ശേരി ആലിക്കരയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഹനീഫയും മുഹമ്മദ് ഹൈസിനും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ ഡോര്‍ തുറന്ന് ഹൈസിന്‍ പുറത്തേക്ക് വീഴുകയായിരുന്നു. മകനെ പിടിക്കാന്‍ ഹനീഫ ശ്രമം നടത്തിയെങ്കിലും കുട്ടി റോഡില്‍ വീഴുകയും ഓട്ടോയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു.

ഉടന്‍തന്നെ കുട്ടിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top