പ്ലാസ്റ്റിക് പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി

വീഡിയോ
പരപ്പനങ്ങാടി:ചുടലപ്പറമ്പ് ഭാഗത്ത് മൂന്ന് ദിവസമായി പ്ലാസ്റ്റിക് പാത്രത്തിനകത്ത് തല കുടുങ്ങി അവശനായ നായയെ രക്ഷപ്പെടുത്തി.

പാത്രത്തില്‍ തല കുടുങ്ങി ഭക്ഷണം കഴിക്കാനാവാതെ ക്ഷീണിച്ചവശനായ നായയെ രണ്ട് ദിവസം പ്രദേശത്തെ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.തുടര്‍ന്ന് ട്രോമ കെയര്‍ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ചേര്‍ന്ന് നായയെ രക്ഷപ്പെടുത്തുകയായിരുന്നു.

ട്രോമകെയര്‍ പ്രവര്‍ത്തകര്‍ വല ഉപയോഗിച്ച് വിദഗ്ധമായി നായയെ പിടിച്ച് രക്ഷപ്പെടുത്തുകയാണ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top