നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറുടെ തിരിച്ചടി; കൊല്‍ക്കത്തയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആറാം ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ത്രില്ലര്‍ പോരില്‍ രണ്ട് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും ജയിച്ചു കയറിയത്. സെഞ്ചുറിയുമായി പുറത്താവാതെ നിന്ന ജോസ് ബട്ലറാണ് (60 പന്തില്‍ 107) രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംംഗിനെത്തിയ സുനില്‍ നരെയന്റെ (109) സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ ലക്ഷ്യം മറികടന്നു.

ജയത്തോടെ രാജസ്ഥാന്‍ ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആറില്‍ നാല് ജയം സ്വന്തമാക്കിയ കൊല്‍ക്കത്തയാണ് രണ്ടാം സ്ഥാനത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top