
ദുബായ്: രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഏപ്രിൽ 20 ന് സ്കൂളുകൾ നേരിട്ടുള്ള പഠനം തുടങ്ങുന്നതിനൊപ്പം സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും. ദേശീയ ദുരന്ത നിവാരണ അതോറ്റിറിയുടെ പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിലാണ് പ്രഖ്യാപനം. എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്.
തിങ്കളാഴ്ച്ച യുഎഇയിലെ എല്ലാ നഴ്സറികളിലും കിന്റർഗാർട്ടനുകളിലും പൊതു, സ്വകാര്യ സ്കൂളുകളിലും കാമ്പസുകളിൽ ക്ലാസുകൾ 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു. സ്കൂളുകൾ തുറക്കുമെങ്കിലും സ്കൂൾ ബസുകൾ ഉണ്ടാവില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതോടെ സ്വന്തം നിലയ്ക്ക് ഓരോരുത്തരും കുട്ടികളെ സ്കൂളിലെത്തിക്കേണ്ട സ്ഥിതിയായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സ്കൂൾ, കോളജ് പഠനങ്ങൾ ഓൺലൈനിൽ ആക്കിയിരുന്നു. ഒരു മാസത്തിലേറെ നീണ്ട ഓൺലൈൻ പഠനം അവസാനിപ്പിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏപ്രിൽ 20 മുതൽ തുറന്ന് പ്രവർത്തിക്കാനും നേരിട്ടുള്ള പഠനം ആരംഭിക്കാനും തീരുമാനിച്ചതിന് പിന്നാലെയാണ് ബസ് സർവീസുകളും ആരംഭിക്കാൻ തീരുമാനിച്ചത്.
അതേസമയം, ദുബായ് ഗ്ലോബൽ വില്ലേജ് തുറക്കാനുള്ള തീരുമാനം നിലവിൽ വന്നു. സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 28 മുതൽ അടഞ്ഞു കിടക്കുന്ന ഗ്ലോബൽ വില്ലേജിൽ തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്ക് എത്താം. വൈകിട്ട് 5 മുതൽ രാത്രി 12 മണിവരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




