
ബോളിവുഡിലെ പ്രിയദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന വിവരം ദീപിക ഇൻസ്റ്റാഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. പോസിറ്റീവ് പ്രഗ്നൻസി ടെസ്റ്റ് കിറ്റും പിടിച്ചിരിക്കുന്ന മകൾ ദുവയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. ദീപികയുടെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി .
2024 സെപ്റ്റംബറിലാണ് ദമ്പതികൾക്ക് ആദ്യത്തെ കണ്മണിയായ ദുവ ജനിച്ചത്. മകൾ ജനിച്ച് കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ രണ്ടാമത്തെ അതിഥിയെയും വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് ഈ താരകുടുംബം. അറബിയില്‍ “പ്രാർത്ഥന” എന്നാണ് ദുവ എന്ന വാക്കിന്‍റെ അര്‍ഥം.ഇപ്പോൾ ദുവ തന്നെ തന്റെ അനിയനോ അനിയത്തിയോ വരുന്ന കാര്യം ലോകത്തോട് വിളിച്ചുപറയുന്നു എന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചത്.
അതേസമയം ധുരന്ധർ 2 ആയിരുന്നു രൺവീറിന്റെതായി അവസാനമിറങ്ങിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ വിജയമായ ചിത്രം ആഗോള കളക്ഷനായി 3000 കോടിയാണ് നേടിയത്. ഷാരുഖ് ഖാൻ നായകനായെത്തുന്ന ‘കിംഗ്’ ആണ് ദീപികയുടെ പുതിയ ചിത്രം. പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്.
2018 നവംബര്‍ 14 നാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ആറ് വർഷത്തിന് ശേഷം സെപ്റ്റംബർ 8നാണ് ഇരുവർക്കും മകൾ ദുവ ജനിക്കുന്നത്. 2018 ഫെബ്രുവരിയിലാണ് ദമ്പതികൾ ആദ്യം ഗർഭിണിയാണെന്ന വിവരം പ്രഖ്യാപിച്ചത്. 2013 ല്‍ രാം ലീലയുടെ സമയത്ത് പ്രണയത്തിലായ രൺവീറും ദീപികയും 2015ല്‍ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയിരുന്നു. പിന്നീട് ഇറ്റലിയിലെ ലേക്ക് കോമോയില്‍ നടന്ന ഗംഭീര ചടങ്ങിൽ ഇരുവരും വിവാഹിതരായി. ഇക്കഴിഞ്ഞ ദീപാവലി നാളിലാണ് മകളുടെ ചിത്രം അവർ പുറത്തുവിട്ടത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




