ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിയമനം

മലപ്പുറം ജില്ലയിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ നിയമിക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്തു മുന്‍പരിചയമുള്ള അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ് 20 വൈകുന്നേരം മൂന്നിനകം മലപ്പുറം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ നമ്പര്‍. 04832734976, ഇമെയില്‍- nregampm@gmail.com.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top