സിജു വില്‍സണ്‍ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ ട്രയ്ലര്‍ റിലീസായി

സിജു വില്‍സനെ നായകനാക്കി പി.ജി. പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ‘പഞ്ചവത്സര പദ്ധതി’ ഏപ്രില്‍ 27ന് പ്രദര്‍ശനത്തിനെത്തുന്നു. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ തിരക്കഥ സംഭാഷണം ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ എഴുതുന്നു. ആല്‍ബി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്- കിരണ്‍ ദാസ്. ‘എന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്‌ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണന്‍ ഒരു പ്രധാനവേഷം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം കൃഷ്‌ണേന്ദു എ. മേനോന്‍ നായികയാവുന്നു.

നിഷ സാരംഗ്, ഹരീഷ് പേങ്ങന്‍, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു പി.കെ., കല- ത്യാഗു തവന്നൂര്‍, മേക്കപ്പ്- രഞ്ജിത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം- വീണ സ്യാമന്തക്, സ്റ്റില്‍സ്- ജെസ്റ്റിന്‍ ജെയിംസ്, പോസ്റ്റര്‍ ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രജലീഷ്, ആക്ഷന്‍- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- ജിതിന്‍ ജോസഫ്, സൗണ്ട് മിക്‌സിംഗ്- ഷിനോയ് ജോസഫ്, വിഎഫ്എക്‌സ്- അമല്‍, ഷിമോന്‍ എന്‍.എക്‌സ്., ഫിനാന്‍സ് കണ്‍ട്രോളര്‍ – ധനേഷ് നടുവല്ലിയില്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top